ശക്തന്റെ മണ്ണിൽ....! തൃശൂർ മേയറായി ഡോ നിജി ജസ്റ്റിൻ ചുമതലയേറ്റു; കോൺഗ്രസിന് വോട്ട് ചെയ്ത് ലാലി ജെയിംസ്

ശക്തന്റെ മണ്ണിൽ....! തൃശൂർ മേയറായി ഡോ നിജി ജസ്റ്റിൻ ചുമതലയേറ്റു; കോൺഗ്രസിന് വോട്ട് ചെയ്ത് ലാലി ജെയിംസ്
Dec 26, 2025 12:43 PM | By VIPIN P V

തൃശൂർ: ( www.truevisionnews.com ) തൃശൂർ മേയറായി ഡോ നിജി ജസ്റ്റിൻ ചുമതലയേറ്റു. മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കിയ ലാലിയുടെ വോട്ട് കോൺഗ്രസിന് ലഭിച്ചു. ലാലി ജെയിംസ് കോൺഗ്രസിന് വോട്ട് ചെയ്തു. കോൺഗ്രസിന്റെ രണ്ടു വിമതരും കോൺഗ്രസിന് വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് 35, എൽഡിഎഫ് 13, ബിജെപി .8 സീറ്റുകളുമാണ് നേടിയത്.

മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ലാലി ജെയിംസ് രംഗത്തെത്തിയിരുന്നു. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്നയിരുന്നു ​ഗുരുതര ആരോപണ. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും അവർ പറഞ്ഞു.

പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റു. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടിരുന്നു. പണം ഇല്ലാത്തതിന്റെ പേരിലാണ് പാർട്ടി തന്നെ തഴഞ്ഞത്. താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റതെന്നും ലാലി ആരോപിച്ചിരുന്നു.

തൃശ്ശൂർ നഗരത്തെ സ്ത്രീ സൗഹൃദം ആക്കുന്നതിനും വയോജന സൗഹൃദമാക്കുന്നതിനുമാണ് പ്രഥമ പരിഗണന. നഗരത്തിലെത്തുന്ന സ്ത്രീകൾക്കായി പിങ്ക് ടോയ്‌ലറ്റുകൾ സ്ഥാപിക്കും. ലഹരിമുക്ത ഡിവിഷനുകളും ലക്ഷ്യം. പാർട്ടി ഏൽപ്പിച്ച ചുമതലകൾ നേതൃത്വവുമായി ആലോചിച്ച് ഭംഗിയായി നിറവേറ്റുമെന്നും നിജി ജസ്റ്റിൻ പറഞ്ഞു.

niji justin elected as thrissur mayor

Next TV

Related Stories
'കോഴ ആരോപണം'; തൃശൂര്‍ ഡിസിസി പ്രസിഡൻ്റിനെതിരെ മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി

Dec 26, 2025 04:06 PM

'കോഴ ആരോപണം'; തൃശൂര്‍ ഡിസിസി പ്രസിഡൻ്റിനെതിരെ മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി

തൃശൂര്‍ ഡിസിസി പ്രസിഡന്റ് ,കോഴ ആരോപണം, മുഖ്യമന്ത്രിക്കും വിജിലൻസിനും...

Read More >>
 പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണി

Dec 26, 2025 03:53 PM

പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണി

പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ്...

Read More >>
വിനോദസഞ്ചാരത്തിന് വേ​ഗതയേറും: കോഴിക്കോട് - ബേപ്പൂർ സ്പീഡ് ബോട്ട് സർവീസ് തുടങ്ങി, ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

Dec 26, 2025 03:31 PM

വിനോദസഞ്ചാരത്തിന് വേ​ഗതയേറും: കോഴിക്കോട് - ബേപ്പൂർ സ്പീഡ് ബോട്ട് സർവീസ് തുടങ്ങി, ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് - ബേപ്പൂർ സ്പീഡ് ബോട്ട് സർവീസ്, ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്...

Read More >>
'ഞാൻ ഡി മണി അല്ല, എം എസ് മണി; പോറ്റിയെ എനിക്ക് അറിയില്ല, അവർക്ക് ആളുമാറി വന്നതാണ് '; പൊലീസ് ദിണ്ടിഗലിൽ ചോദ്യം ചെയ്ത ആൾ

Dec 26, 2025 03:08 PM

'ഞാൻ ഡി മണി അല്ല, എം എസ് മണി; പോറ്റിയെ എനിക്ക് അറിയില്ല, അവർക്ക് ആളുമാറി വന്നതാണ് '; പൊലീസ് ദിണ്ടിഗലിൽ ചോദ്യം ചെയ്ത ആൾ

'ഞാൻ ഡി മണി അല്ല, എം എസ് മണി; പോറ്റിയെ എനിക്ക് അറിയില്ല'; പൊലീസ് ദിണ്ടിഗലിൽ ചോദ്യം ചെയ്ത...

Read More >>
'രാജേഷിനെ അങ്ങോട്ട് വിളിച്ചിട്ടില്ല, ഇങ്ങോട്ട് വിളിച്ചപ്പോൾ സംസാരിച്ചത്', പ്രചരിക്കുന്ന വാർത്ത തെറ്റെന്ന്  മുഖ്യമന്ത്രിയുടെ ഓഫീസ്

Dec 26, 2025 02:51 PM

'രാജേഷിനെ അങ്ങോട്ട് വിളിച്ചിട്ടില്ല, ഇങ്ങോട്ട് വിളിച്ചപ്പോൾ സംസാരിച്ചത്', പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

വി വി രാജേഷിന്‌ മുഖ്യമന്ത്രിയുടെ ആശംസ, പ്രചരിക്കുന്ന വാർത്ത തെറ്റ്, വിശദീകരണവുമായി മുഖ്യമന്ത്രിയുടെ...

Read More >>
ശബരിമല സ്വർണക്കൊള്ള; ബാലമുരുഗനെയും ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും ചോദ്യം ചെയ്യുന്നു

Dec 26, 2025 01:50 PM

ശബരിമല സ്വർണക്കൊള്ള; ബാലമുരുഗനെയും ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും ചോദ്യം ചെയ്യുന്നു

ശബരിമല വിഗ്രഹക്കടത്ത് പരാതി; ബാലമുരുഗനെയും ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും ചോദ്യം...

Read More >>
Top Stories

News Roundup