പത്തനംതിട്ട: (https://truevisionnews.com/) പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണി. ഇമെയിൽ മുഖേനയാണ് ബോംബ് ഭീഷണി വന്നത്. നടൻ വിജയിയുടെ ചെന്നൈയിലെ വീടിനും ബോംബ് വെക്കുമെന്ന് ഇമെയിൽ സന്ദേശത്തിലുണ്ട്.
കലക്ടറേറ്റിലേക്ക് വന്ന ഇമെയിലിലാണ് വിജയിയുടെ വീടിനും ബോംബ് വെക്കുമെന്ന ഭീഷണിയുള്ളത്. എസ്പി ഓഫീസിൽ നിന്നുമെത്തിയ പ്രത്യേക സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
നേരത്തെയും കലക്ടറേറ്റിൽ ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ കലക്ടർ എസ്പിക്ക് നിർദേശം നൽകിയിട്ടുണ്ട്.
Bomb threat at Pathanamthitta Collectorate


































