വിനോദസഞ്ചാരത്തിന് വേ​ഗതയേറും: കോഴിക്കോട് - ബേപ്പൂർ സ്പീഡ് ബോട്ട് സർവീസ് തുടങ്ങി, ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

വിനോദസഞ്ചാരത്തിന് വേ​ഗതയേറും: കോഴിക്കോട് - ബേപ്പൂർ സ്പീഡ് ബോട്ട് സർവീസ് തുടങ്ങി, ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
Dec 26, 2025 03:31 PM | By VIPIN P V

ബേപ്പൂർ: ( www.truevisionnews.com ) കോഴിക്കോടിനെയും ബേപ്പൂരിനെയും ബന്ധിപ്പിച്ചുള്ള സ്പീഡ് ബോട്ട് സര്‍വീസിന്റെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോഴിക്കോടിന്റെ വിനോദസഞ്ചാര മേഖലയില്‍ സ്പീഡ് ബോട്ട് യാത്ര പുതിയ അനുഭവമാകുമെന്ന് മന്ത്രി പറഞ്ഞു.

മലബാറിന്റെ കടല്‍ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍വീസ് ആരംഭിക്കുന്നത്. ജില്ലയിലാകെ പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ബോട്ട് യാത്ര മികച്ച അനുഭവമായിരിക്കും. ഭാവിയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള സര്‍വീസ് നടത്തുമെന്നും മന്ത്രി കൂട്ടിചേർത്തു.

കോഴിക്കോട്-ബേപ്പൂര്‍ റൂട്ടില്‍ ആദ്യമായാണ് ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്. ഒരു ബോട്ടില്‍ 13 പേര്‍ക്ക് യാത്ര ചെയ്യാം. മിതമായ വേഗത്തില്‍ 15 മിനിറ്റ് കൊണ്ട് കോഴിക്കോട് ബീച്ചില്‍നിന്ന് ബേപ്പൂരിലെത്താം. വിവിധ പാക്കേജുകള്‍ തെരഞ്ഞെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്.

എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സഞ്ചാരികള്‍ക്കായി ബോട്ടില്‍ ഒരുക്കിയിട്ടുണ്ട്. സിറ്റി പോലീസ് കമീഷണര്‍ ടി നാരായണന്‍, കെടിഐഎല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, പോര്‍ട്ട് ഓഫീസര്‍ ഹരി അച്യുത വാര്യര്‍, ഡിടിപിസി സെക്രട്ടറി ടി നിഖില്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

kozhikode beypore speed boat service

Next TV

Related Stories
'വീടുകൾ തകർത്ത നടപടി ഞെട്ടലും വേദനയുമുണ്ടാക്കുന്നത്'; കർണാടകയിലെ ബുൾഡോസർ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി

Dec 26, 2025 05:59 PM

'വീടുകൾ തകർത്ത നടപടി ഞെട്ടലും വേദനയുമുണ്ടാക്കുന്നത്'; കർണാടകയിലെ ബുൾഡോസർ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി

ബെംഗളൂരുവിലെ ബുൾഡോസർ നടപടി, ഞെട്ടലും വേദനയുമുണ്ടാക്കുന്നത്, വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
ശബരിമല സ്വർണക്കൊള്ള: എസ്ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ; ഉറപ്പിച്ച് പ്രവാസി വ്യവസായി, വീണ്ടും മൊഴിയെടുക്കും

Dec 26, 2025 05:30 PM

ശബരിമല സ്വർണക്കൊള്ള: എസ്ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ; ഉറപ്പിച്ച് പ്രവാസി വ്യവസായി, വീണ്ടും മൊഴിയെടുക്കും

ശബരിമല സ്വർണക്കൊള്ള, പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെ, ഉറപ്പിച്ച് പ്രവാസി...

Read More >>
എന്തൊരു കുടിയിത് ....! ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്‌കോയിൽ റെക്കോഡ് വിൽപ്പന

Dec 26, 2025 04:50 PM

എന്തൊരു കുടിയിത് ....! ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്‌കോയിൽ റെക്കോഡ് വിൽപ്പന

ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്‌കോയിൽ റെക്കോഡ്...

Read More >>
ഒടുവിൽ കുടുങ്ങി ....! രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

Dec 26, 2025 04:18 PM

ഒടുവിൽ കുടുങ്ങി ....! രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ...

Read More >>
'കോഴ ആരോപണം'; തൃശൂര്‍ ഡിസിസി പ്രസിഡൻ്റിനെതിരെ മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി

Dec 26, 2025 04:06 PM

'കോഴ ആരോപണം'; തൃശൂര്‍ ഡിസിസി പ്രസിഡൻ്റിനെതിരെ മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി

തൃശൂര്‍ ഡിസിസി പ്രസിഡന്റ് ,കോഴ ആരോപണം, മുഖ്യമന്ത്രിക്കും വിജിലൻസിനും...

Read More >>
 പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണി

Dec 26, 2025 03:53 PM

പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണി

പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ്...

Read More >>
Top Stories

News Roundup