തിരുവനന്തപുരം: (https://truevisionnews.com/) ശബരിമല സ്വർണക്കൊള്ളയിൽ ഡി മണി എന്ന ബാലമുരുഗനെ ചോദ്യം ചെയ്യുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
ദിണ്ടിഗലിലെ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്യൽ. ഇടനിലക്കാരനായ ശ്രീകൃഷ്ണനെയും ചോദ്യം ചെയ്യുന്നുണ്ട്. ഡി മണിയുടെ വീട്ടിലും ഓഫീസുകളിലും എസ് ഐ ടിയുടെ പരിശോധന നടത്തി.
ഡി.മണിയെന്ന ബാലമുരുകന് രാജ്യാന്തര വിഗ്രഹ കടത്ത് സംഘവുമായുള്ള ബന്ധത്തെ കുറിച്ചുള്ള തെളിവുകൾ ലഭ്യമായതോടെയാണ് കൂടുതൽ അന്വേഷണത്തിലേക്ക് എസ് ഐ ടി കടന്നത്. ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയോ എന്നതിലാണ് പരിശോധന.
ദിണ്ടിഗലിലെ ഡി മണിയുടെ വീട്ടിലും വിവിധ ഇടങ്ങളിലുള്ള സ്ഥാപനങ്ങളിലുമാണ് തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് എസ്ഐടി പരിശോധന നടത്തിയത്. ഇവിടെ നിന്ന് ചില രേഖകൾ അടക്കം പിടിച്ചെടുത്തിട്ടുണ്ട്.
ഇത് അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. ബാലമുരുകൻ്റെ സഹായിയാണ് ശ്രീകൃഷ്ണൻ. ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.
Complaint about Sabarimala idol smuggling; Balamurugan and middleman Sreekrishna questioned


































