വനിതാ ബിഎൽഒയെ തടഞ്ഞു നിർത്തി വിവരങ്ങൾ ഫോണിലേക്ക് പകർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വനിതാ ബിഎൽഒയെ തടഞ്ഞു നിർത്തി വിവരങ്ങൾ ഫോണിലേക്ക് പകർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
Dec 6, 2025 12:48 PM | By VIPIN P V

കാസർഗോഡ് : ( www.truevisionnews.com ) ഉപ്പളയിൽ വനിതാ ബിഎൽഒയെ തടഞ്ഞു നിർത്തുകയും എസ്ഐആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തുകയും ചെയ്ത ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ഉപ്പള മണിമുണ്ടയിലെ എസ്. അമിത്തിനെ (34) മഞ്ചേശ്വരം പൊലീസാണ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഉപ്പള ബസ് സ്റ്റാൻഡിനു സമീപത്താണ് സംഭവം. ബിഎൽഒ ബേക്കൂർ കണ്ണാടിപ്പാറ മാതൃനിലയത്തിൽ എ.സുഭാഷിണിയാണ് (41) പരാതി നൽകിയത്. എസ്ഐആർ വിവര ശേഖരണം നടത്തി മടങ്ങുകയായിരുന്നു സുഭാഷിണി.

ഇതിനിടെ അമിത് സുഭാഷിണിയെ തടഞ്ഞ് ഫോണിലെ എസ്ഐആർ ആപ്പ് തുറക്കാൻ നിർബന്ധിക്കുകയും ഇതിലെ വിവരങ്ങൾ പ്രതിയുടെ ഫോണിലേക്ക് പകർത്തുകയുമായിരുന്നു. പകർത്തിയ വിവരങ്ങൾ പിന്നീട് മറ്റ് പല വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും അയച്ചു നൽകി. ജില്ലാ കലക്ടറുടേയും ജില്ലാ പൊലീസ് മേധാവിയുടേയും നിർദേശ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെയാണ് കേസ്.



BJP worker arrested for intercepting female BLO and copying information on phone

Next TV

Related Stories
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും

Dec 6, 2025 01:57 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ, രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും...

Read More >>
മെഷീനുളളിൽ സാരി കുടുങ്ങി; പ്രിന്റിംഗ് പ്രസ്സിനിടയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

Dec 6, 2025 01:39 PM

മെഷീനുളളിൽ സാരി കുടുങ്ങി; പ്രിന്റിംഗ് പ്രസ്സിനിടയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

മെഷീനുളളിൽ സാരി കുടുങ്ങി,പ്രിന്റിംഗ് പ്രസ്സിനിടയില്‍പ്പെട്ട് യുവതിക്ക്...

Read More >>
Top Stories










News Roundup