തിരുവനന്തപുരം: (https://truevisionnews.com/) 23 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് തന്നെ പരിഗണിക്കും.
ഉച്ച കഴിഞ്ഞ് 2.45 ന് കേസ് പരിഗണിക്കുമെന്നാണ് വിവരം. ആദ്യ കേസിൽ ഹൈക്കോടതിയിൽ നിന്ന് അറസ്റ്റ് തടഞ്ഞ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ രണ്ടാമത്തെ കേസിൽ ജാമ്യ ഹർജി സമർപ്പിച്ചത്. ജാമ്യ ഹർജി തീർപ്പാക്കുന്നതുവരെ അറസ്റ്റ് തടയണമെന്ന് കോടതിയിൽ പെറ്റീഷൻ നൽകി.
RahulMangkootathil, second case; anticipatory bail plea to be considered today

























