( https://moviemax.in/ ) നന്ദമുരി ബാലകൃഷ്ണ എന്ന പേര് കേട്ടാല്‍ ചിലപ്പോൾ മലയാളികൾക്ക് അത്രപെട്ടെന്ന് മനസിലാകണമെന്നില്ല. എന്നാൽ ബാലയ്യ എന്ന പേര് ഒട്ടുമിക്ക മലയാളി സിനിമാപ്രേമികളും കേട്ടിട്ടുണ്ടാകും. ഇദ്ദേഹത്തിന്റെ പ്രവൃത്തികളും സംസാരവും എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.
നടന്റെ ആരാധകര്‍ സ്നേഹം പ്രകടിപ്പിക്കാനായി വിളിക്കുന്ന മുദ്രാവാക്യമാണ് 'ജയ് ബാലയ്യാ' എന്നത്. ഈ മുദ്രാവാക്യം ആദ്യമായി കേട്ടതിനെക്കുറിച്ചാണ് നടൻ ഇപ്പോൾ പറയുന്നത്. അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചാണെന്ന് താൻ അത് ആദ്യം കേട്ടതെന്നാണ് നടൻ പറയുന്നത്. ബാലയ്യയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായി നിറയുകയാണ് ഇപ്പോൾ.
'അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി ആ മുദ്രാവാക്യം കേട്ടത്. അഭിമന്യു കേട്ടത് പോലെ. കുരുക്ഷേത്ര യുദ്ധത്തില്‍ പത്മവ്യൂഹത്തിനകത്തേക്ക് എങ്ങനെ പ്രവേശിക്കണമെന്ന് അമ്മയുടെ ഗര്‍ഭപാത്രത്തിലിരിക്കെ അഭിമന്യു കേട്ടില്ലേ. അതുപോലെ ഞാന്‍ എന്റെ അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ളപ്പോഴാണ് ഇത് ആദ്യമായി കേട്ടത്,' ബാലയ്യ പറഞ്ഞു.
നടന്റെ ഈ വാക്കുകൾക്ക് സോഷ്യൽ മീഡിയയിൽ പരക്കെ ട്രോളുകളാണ് എത്തുന്നത്. എങ്ങോട്ടാണ് ഈ തള്ളി പോകുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. നേരത്തെ അഖണ്ഡ 2വിന്റെ ട്രെയ്‌ലർ കണ്ട് മതിമറന്ന് നിൽക്കുന്ന ബാലയ്യയുടെ റിയാക്ഷൻ വീഡിയോ വൈറലായിരുന്നു. സ്വന്തം പെർഫോമൻസ് കണ്ട് കണ്ണുതള്ളിയും രോമച്ചം കൊള്ളുകയുമായിരുന്നു നടൻ.
തന്റെ സിനിമയുടെ സീനുകൾ കണ്ട് ഞെട്ടാൻ വേറെ ആരുടെയും ആവശ്യമില്ല എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റ്. ഡാക്കു മഹാരാജിന് ശേഷം കേരളത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ആരാധകർ ഏറിയെങ്കിലും ഈ സിനിമയുടെ ട്രെയ്‌ലർ കണ്ടപ്പോൾ മുതൽ ട്രോൾമഴയാണ് ലഭിക്കുന്നത്.
'Jai Balayya', Akhanda 2, the call was first heard in the mother's womb

































