അനീഷിനെ തേച്ചില്ലേ...? കള്ളിയാണ് ഉരുണ്ട് കളിക്കുന്നു, പുള്ളിയുടെ ലാസ്റ്റ് കാർഡായിരുന്നു ലവ് കോമ്പോ കാർ‍ഡ്; ദുബായിൽ അനുമോൾക്ക് അപമാനം!

അനീഷിനെ തേച്ചില്ലേ...? കള്ളിയാണ് ഉരുണ്ട് കളിക്കുന്നു, പുള്ളിയുടെ ലാസ്റ്റ് കാർഡായിരുന്നു ലവ് കോമ്പോ കാർ‍ഡ്; ദുബായിൽ അനുമോൾക്ക് അപമാനം!
Dec 5, 2025 03:21 PM | By Athira V

( https://moviemax.in/) ബി​ഗ് ബോസ് ഷോ അവസാനിച്ചാലും അവിടെ തുടങ്ങിയ പല കളികളും ലൂപ്പിലെന്നപോലെ മത്സരാർത്ഥികളെ ചുറ്റിപറ്റി വന്നുകൊണ്ടിരിക്കും. പലരുടേയും ജീവിതം തന്നെ തകരാൻ ബി​ഗ് ബോസ് ഷോയും കാരണമായിട്ടുണ്ട്. ഇക്കഴിഞ്ഞ ഏഴാം സീസണിലും മത്സരാർത്ഥികൾ വിട്ടിട്ടും ബിബി ആരാധകർ വിട്ടുപിടിക്കാത്ത ഒരു വിഷയമാണ് അനീഷ് ഹൗസിൽ വെച്ച് അനുമോൾക്ക് മുന്നിൽ വെച്ച വിവാഹ അഭ്യർത്ഥന. അന്ന് അനുമോൾ തനിക്ക് അനീഷിനെ അത്തരത്തിൽ സങ്കൽപ്പിക്കാൻ കഴിയില്ലെന്നായിരുന്നു ആദിലയോട് സംസാരിക്കവെ പറഞ്ഞത്.

മാത്രമല്ല ​ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കാനാണ് ആ​ഗ്രഹിക്കുന്നതെന്നും പറഞ്ഞിരുന്നു. അനുമോളിൽ നിന്നും നോ എന്നതിന് സമാനമായ ഒരു മറുപടിയാണ് വന്നത് എന്നതുകൊണ്ട് തന്നെ അനീഷ് പിന്നീട് ആ വിഷയം തൊട്ടതുമില്ല. 

എന്നാൽ പ്രപ്പോസൽ വീഡിയോ പുറത്ത് വന്നശേഷം അനുവിനാണ് ഏറ്റവും കൂടുതൽ വിമർശനം ലഭിച്ചത്. ഇപ്പോഴും അത് തുടരുകയാണ്. കഴിഞ്ഞ ദിവസം ദുബായിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് ആരാധകരുമായി സംവദിക്കവെ അനീഷ് വിഷയം വീണ്ടും അനുമോൾക്ക് സംസാരിക്കേണ്ടി വന്നു. അനീഷിനെ തേച്ചോയെന്നായിരുന്നു സദസിൽ നിന്നും ഉയർന്ന ചോദ്യം. അതിന് അനു നൽകിയ മറുപടി ഇങ്ങനെയായിരുന്നു...


അനീഷേട്ടനെ ഞാൻ തേച്ചിട്ടൊന്നുമില്ല.  നിങ്ങൾ എല്ലാം സ്റ്റാർ മാജിക്കിൽ എന്റെയും തങ്കച്ചൻ ചേട്ടന്റേയും കോമ്പോ കണ്ട് കാണും. ഞാനും തങ്കച്ചൻ ചേട്ടനും തമ്മിൽ സിസ്റ്റർ ബ്രദർ ബോണ്ടിങ്ങായിരുന്നു. അതുപോലെ തന്നെ അനീഷേട്ടൻ പല എപ്പിസോ‍‍ഡിലും പറഞ്ഞിട്ടുണ്ട് അനീഷേട്ടന്റെ അനിയത്തി കുട്ടിയാണ് അനുമോളെന്ന്.

ചോദ്യം കേട്ടപ്പോൾ മനസിലായി എപ്പിസോഡുകൾ നന്നായി കണ്ടിട്ടുണ്ടെന്ന്. ഇഷ്ടമുണ്ടെന്ന് പറഞ്ഞ് എന്നെ പ്രപ്പോസ് ചെയ്തത് അനീഷേട്ടനാണ്. അപ്പോഴും ഇഷ്ടമില്ലെന്ന് ഞാൻ അനീഷേട്ടനോട് പറഞ്ഞിട്ടില്ല. രണ്ട് വർഷം കഴിഞ്ഞ് മാത്രമെ എന്റെ കല്യാണമുള്ളു... എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് എന്നാണ് ഞാൻ പറഞ്ഞത്. സെറ്റിലാകാൻ എനിക്ക് കുറച്ച് സമയം വേണമെന്ന് മാത്രമെ പറഞ്ഞിട്ടുള്ളു. അല്ലാതെ ഒരു എപ്പിസോ‍ഡിലും എനിക്ക് ഇഷ്ടമില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല.

എനിക്ക് സെറ്റിലാകാൻ രണ്ടര വർഷം വേണ്ടി വരും. ഇതെല്ലാം കേൾക്കും മുമ്പ് പുള്ളി എഴുന്നേറ്റ് പോയി. അത് എന്റെ തെറ്റാണോ? തേപ്പാണോ? അത്രയേയുള്ളു... എന്നായിരുന്നു. എന്നാൽ അനുമോൾ നല്ല കുട്ടി ചമയുന്നതിന്റെ ഭാ​ഗമായി മറുപടി മാറ്റി പറയുകയാണെന്നും യഥാർത്ഥ മുഖം മനസിലായി എന്നുമാണ് കമന്റുകൾ.

അനീഷേട്ടനെ കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിക്കാൻ കാണിച്ചത് ഞങ്ങൾ എല്ലാരും കണ്ടിരുന്നു. ഫ്ലയിങ് കിസ് കൊടുത്തതും കണ്ണടച്ച് കാണിച്ചതും എല്ലാം. പോരാത്തതിന് ലാലേട്ടൻ വന്ന് ചോദിച്ചപ്പോൾ തമാശയാണെന്ന് പറഞ്ഞിട്ട് ആദിലയോട് അനീഷേട്ടനെ ഇഷ്ട്ടമല്ലെന്ന് പറഞ്ഞു. ഇപ്പോൾ അനീഷേട്ടന് കിട്ടുന്ന സ്വീകരണവും ജനങ്ങളുടെ സ്നേഹവും എല്ലാം കണ്ടപ്പോൾ മാറ്റി പറഞ്ഞ് സ്വയം വെളുപ്പിക്കാൻ നോക്കുകയാണ് അനു.

ലാലേട്ടൻ വന്ന ദിവസം അയ്യേ എനിക്ക് അനീഷേട്ടനെ ഇഷ്ടപ്പെടാൻ പറ്റില്ലെന്ന് പറഞ്ഞിട്ട് ഇപ്പോൾ മാറ്റി പറയുന്നോ. എത്ര വെളുപ്പിച്ചാലും ആ പറഞ്ഞത് ഞങ്ങൾ ലൈവിൽ കണ്ടതാണ്. കള്ളിയാണ് ഉരുണ്ട് കളിക്കുന്നു എന്നിങ്ങനെയാണ് വിമർശിച്ച് വന്ന കമന്റുകൾ. അനീഷിന്റെ കയ്യിലുള്ള ഒറ്റപ്പെടൽ കാർഡ്, ബുദ്ധിജീവി കാർഡ്, നന്മ മരം കാർഡ്, വിക്ടിം കാർഡ് അങ്ങനെ എല്ലാ കാർഡും തീർന്നപ്പോൾ പുള്ളിയുടെ ലാസ്റ്റ് കാർഡായിരുന്നു ലവ് കോമ്പോ കാർ‍ഡ്.

അല്ലാതെ ഒന്നും ഇല്ല. തുടക്കത്തിൽ പുള്ളി പറഞ്ഞത് അനിയത്തിക്കുട്ടിയാണെന്ന് തന്നെയാണ്. ഇതൊക്കെ ഇപ്പോഴും ചോദിക്കുന്നതും ചർച്ച ചെയ്യുന്നതും അനാവശ്യമാണ്. രണ്ടുപേരും അവരവരുടെ വഴികളിൽ നീങ്ങുന്നുവെന്നാണ് അനുവിനെ അനുകൂലിച്ചവർ കുറിച്ചത്.

Bigg Boss Malayalam, Anumol Anish Love Combo

Next TV

Related Stories
'എന്റെ ചെക്കനെ എനിക്ക് വിട്ട് തരണം, ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗമില്ല'; ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ കല്യാണം കഴിഞ്ഞ ശേഷം സംഭവിച്ചത്

Dec 4, 2025 12:02 PM

'എന്റെ ചെക്കനെ എനിക്ക് വിട്ട് തരണം, ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗമില്ല'; ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ കല്യാണം കഴിഞ്ഞ ശേഷം സംഭവിച്ചത്

ധന്യ രാജേഷ് വിവാഹിതയായി , ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ കല്യാണം കഴിഞ്ഞ ശേഷം സംഭവിച്ചത്...

Read More >>
Top Stories