ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല' ; പ്രേക്ഷക ഹൃദയം കിഴടക്കി കിടിലൻ ആക്ഷൻ

 ശ്രീനാഥ് ഭാസിയുടെ   'പൊങ്കാല' ; പ്രേക്ഷക ഹൃദയം കിഴടക്കി കിടിലൻ ആക്ഷൻ
Dec 5, 2025 04:58 PM | By Kezia Baby

(https://moviemax.in/)  ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പൊങ്കാല ഇന്ന് തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ആദ്യ ഷോ കഴിയുമ്പോൾ ലഭിക്കുന്നത്. പ്രകടനം കൊണ്ട് ശ്രീനാഥ് ഭാസി ഞെട്ടിച്ചെന്നും സിനിമയിലെ ആക്ഷൻ സീനുകൾ ഗംഭീരമായിട്ടുണ്ട് എന്നാണ് പ്രതികരണങ്ങൾ. സിനിമയുടെ മേക്കിങ്ങിനും കയ്യടി ലഭിക്കുന്നുണ്ട്.

എ ബി ബിനിൽ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്നത്. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ജൂനിയര്‍ 8 ബാനറില്‍ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്ന് നിർമിക്കുന്നു. ചിത്രത്തിന് ഡോണാ തോമസ് ആണ് കോ- പ്രൊഡ്യൂസര്‍.

ശ്രീനാഥ് ഭാസിയുടെ "മഞ്ഞുമ്മൽ ബോയ്സ്" എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൽ യാമി സോനാ, ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ഛായാഗ്രഹണം: ജാക്‌സണ്‍, എഡിറ്റര്‍: അജാസ് പുക്കാടന്‍, സംഗീതം: രഞ്ജിന്‍ രാജ്, മേക്കപ്പ്: അഖില്‍ ടി. രാജ്, കോസ്റ്റ്യും ഡിസൈന്‍: സൂര്യാ ശേഖര്‍, ആര്‍ട്ട്: നിധീഷ് ആചാര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സെവന്‍ ആര്‍ട്‌സ് മോഹന്‍, ഫൈറ്റ്: മാഫിയ ശശി, രാജശേഖര്‍, പ്രഭു ജാക്കി, കൊറിയോഗ്രാഫി: വിജയ റാണി, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്: ജിജേഷ് വാടി, ഡിസൈന്‍സ്: അര്‍ജുന്‍ ജിബി, മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത്, സോഷ്യൽ മീഡിയ പ്രൊമോഷൻ: ഒബ്സ്ക്യൂറ എന്റർടൈമെന്റ്. ഗ്രെയ്‌സ് ഫിലിം കമ്പനി ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കും.



Sreenath Bhasi, 'Pongala', Malayalam film

Next TV

Related Stories
ദിലീപിന്റെ അവിഹിതബന്ധം മഞ്ജു അറിഞ്ഞു, ഫോണിൽ അന്ന് കണ്ടത്; കാവ്യയുമായുള്ള ബന്ധം അതിജീവിത പറഞ്ഞു...!

Dec 5, 2025 11:27 AM

ദിലീപിന്റെ അവിഹിതബന്ധം മഞ്ജു അറിഞ്ഞു, ഫോണിൽ അന്ന് കണ്ടത്; കാവ്യയുമായുള്ള ബന്ധം അതിജീവിത പറഞ്ഞു...!

കാവ്യമാധവൻ ദിലീപ് ബന്ധം, മഞ്ജുവുമായി പിരിയാനുള്ള കാരണം, കാവ്യയുമായുള്ള അടുപ്പം...

Read More >>
'പ്രതിനായകൻ' വിളയാട്ടം....! കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര കോടിയിലേക്ക്

Dec 3, 2025 05:40 PM

'പ്രതിനായകൻ' വിളയാട്ടം....! കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര കോടിയിലേക്ക്

മമ്മൂട്ടി, കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര...

Read More >>
Top Stories










News Roundup