[moviemax.in] ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനും യുവ സംവിധായകനുമായ ആര്യൻ ഖാൻ പുതിയ വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ബെംഗളൂരുവിലെ ഒരു പബ്ബിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവമറിയുന്നത്.
നവംബർ 28-ന് അശോക് നഗറിലെ പബ്ബിൽ എത്തിയ ആര്യൻ ആദ്യം ആരാധകരോട് കൈവീശിപ്പ്രതികരിക്കുന്നതും പിന്നീട് നടുവിരൽ ഉയർത്തിക്കാണിക്കുന്നതുമാണ് ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം ഒരു എംഎൽഎയുടെയും ഒരു മന്ത്രിയുടെയും മക്കളും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വീഡിയോ പുറത്ത് വന്നതോടെ ആര്യന്റെ പെരുമാറ്റത്തെ ചോദ്യംചെയ്ത് സാമൂഹികമാധ്യമങ്ങളിൽ വിമർശനം കനക്കുകയാണ്. പൊതുസ്ഥലത്ത് ഇത്തരത്തിലുള്ള അശ്ലീല ആംഗ്യം അനാവശ്യമാണെന്നും വിഷയത്തിൽ പോലീസ് ഇടപെടണം എന്നാവശ്യപ്പെട്ടും നിരവധി ആളുകൾ രംഗത്തെത്തി.
Shah Rukh Khan's son Aryan Khan, obscene gesture
































