കട്ടപ്പ ഒളിച്ചിരിക്കുവാണോ ...? വാരണാസിയിൽ തപസ്സിൽ ആണെന്ന്...! ചോദ്യങ്ങൾക്ക് മറുപടിയുമായി ശൈത്യ സന്തോഷ്

കട്ടപ്പ ഒളിച്ചിരിക്കുവാണോ ...? വാരണാസിയിൽ തപസ്സിൽ ആണെന്ന്...! ചോദ്യങ്ങൾക്ക് മറുപടിയുമായി ശൈത്യ സന്തോഷ്
Dec 5, 2025 03:35 PM | By Athira V

( https://moviemax.in/ ) ബിഗ് ബോസ്‌ സീസൺ ഏഴിലെ മത്സരാർഥികളിൽ ഏറ്റവും കൂടുതൽ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിട്ടത് ശൈത്യ സന്തോഷിന് ആയിരുന്നു. അനുമോളെ പിന്നിൽ നിന്നും കുത്തിയെന്ന ആരോപണം വന്നതോടെ ശൈത്യക്ക് കട്ടപ്പ എന്ന വിളിപ്പേരും ബിഗ്‌ബോസ് ആരാധകർ ചാർത്തികൊടുക്കുകയായിരുന്നു.

ഷോ കഴിഞ്ഞ് നാളുകള്‍ കുറച്ചായെങ്കിലും ഇന്നും അതേ പേരാണ് പലരും വിളിക്കുന്നത്. ഷോയില്‍ നിന്നും പുറത്തുവന്നതിന് ശേഷമായി കുടുംബസമേതമായി വാരണാസിയിലേക്ക് ശൈത്യ യാത്ര പോയിരുന്നു.

റിയാലിറ്റി ഷോയിലും സിനിമയിലുമായി ശൈത്യയുടെ അമ്മ ഷീനയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഷോയിലേക്ക് അതിഥിയായി അച്ഛനും എത്തിയിരുന്നു. അച്ഛനും അമ്മയുമാണ് തന്റെ ലോകം എന്ന് ശൈത്യ പറഞ്ഞിരുന്നു.

ഇപ്പോഴിതാ കുടുംബസമേതമുള്ള വാരണാസി യാത്രയിലെ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുറേനാളത്തെ ആഗ്രഹമായിരുന്നു ഇവിടേക്ക് വരണം എന്നത് . ശൈത്യ നാടുവിട്ടോ, ഒളിച്ചിരിക്കുകയാണോ, തപസിരിക്കുകയാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ കണ്ടിരുന്നു. ഞാനൊരു കുറ്റവും തെറ്റും ചെയ്തിട്ടില്ല. അപ്പോള്‍ പിന്നെ എനിക്ക് ഒളിച്ചിരിക്കേണ്ട ആവശ്യവുമില്ല.

യാത്രകള്‍ എനിക്കൊരുപാടിഷ്ടമുള്ള കാര്യമാണ്. എന്നെ അറിയാവുന്നവര്‍ക്ക് അതറിയാം. ക്ഷേത്രങ്ങളിലേക്കാണ് മിക്കപ്പോഴും പോവാറുള്ളത്. നോര്‍ത്തിന്ത്യന്‍ ഫുഡൊക്കെ എനിക്കിഷ്ടമാണ്. ഇവിടെ എത്തിയപ്പോള്‍ വേറെയൊരു വൈബാണ്.

വന്ന് കഴിഞ്ഞാല്‍ ഇവിടെ നിന്നും തിരികെ പോവാന്‍ തോന്നുന്നില്ലെന്ന് കുറേപേര്‍ പറഞ്ഞിരുന്നു. അത് ശരിയാണെന്ന് എനിക്കും തോന്നുന്നുണ്ട്. ഒത്തിരി നാളായി ആഗ്രഹിച്ച കാര്യമാണ്. ഇപ്പോഴാണ് ദൈവം അത് സാധിപ്പിച്ച് തന്നതെന്നായിരുന്നു ഷീന സന്തോഷ് പറഞ്ഞത്.

കുറ്റമൊന്നും ചെയ്തിട്ടില്ലെങ്കില്‍ കൂടെയുണ്ടായിരുന്നവരില്‍ പലരും അണ്‍ഫോളോ ചെയ്തതെന്താണ്. നിങ്ങളുടെ തെറ്റുകള്‍ തിരിച്ചറിയുക. എവിടെ പോയാലും കട്ടപ്പ എന്ന വിളിയില്‍ മാറ്റമില്ലല്ലോ തുടങ്ങിയ കമന്റുകളായിരുന്നു വീഡിയോയുടെ താഴെ വന്നത്.

തുടക്കത്തില്‍ അനുമോളുമായി സൗഹൃദത്തിലായിരുന്നു ശൈത്യ. രണ്ടാംവരവില്‍ അനുവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വിവാദമായി മാറിയത്. ശൈത്യയില്‍ നിന്നും ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നായിരുന്നു അനുമോളും പറഞ്ഞത്.

അനു വിജയി ആയത് ശൈത്യയ്ക്ക് അംഗീകരിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. വിജയിയെ പ്രഖ്യാപിച്ചപ്പോള്‍ ആ മുഖത്ത് യാതൊരു സന്തോഷവും ഇല്ലായിരുന്നു എന്നായിരുന്നു വിമര്‍ശനം. ശൈത്യയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ പ്രതികരിക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു അനു.

നല്ല അനുഭവങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്. വഴക്കും, വാശിയുമൊക്കെ ഗെയിമിന്റെ ഭാഗമായിരുന്നു. നിലനില്‍പ്പിന് വേണ്ടിയാണ് ഓരോരുത്തരും ഓരോന്ന് കാണിച്ച് കൂട്ടിയത്. അതൊന്നും ഇനി പറയുന്നതില്‍ കാര്യമില്ലെന്നും അനു വ്യക്തമാക്കിയിരുന്നു.

Shaitya Santosh, Varanasi trip, troll

Next TV

Related Stories
'എന്റെ ചെക്കനെ എനിക്ക് വിട്ട് തരണം, ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗമില്ല'; ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ കല്യാണം കഴിഞ്ഞ ശേഷം സംഭവിച്ചത്

Dec 4, 2025 12:02 PM

'എന്റെ ചെക്കനെ എനിക്ക് വിട്ട് തരണം, ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗമില്ല'; ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ കല്യാണം കഴിഞ്ഞ ശേഷം സംഭവിച്ചത്

ധന്യ രാജേഷ് വിവാഹിതയായി , ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ കല്യാണം കഴിഞ്ഞ ശേഷം സംഭവിച്ചത്...

Read More >>
Top Stories