( https://moviemax.in/ ) ദിവ്യ ശ്രീധറുമായുള്ള വിവാഹശേഷമാണ് സീരിയൽ താരം ക്രിസ് വേണുഗോപാൽ സോഷ്യൽമീഡിയയിൽ ഒരു വൈറൽ താരമായി മാറിയത്. എല്ലായിടത്തും ദിവ്യയ്ക്കും മക്കൾക്കും ഒപ്പം മാത്രമെ ക്രിസ് പ്രത്യക്ഷപ്പെടാറുള്ളു. അതുപോലെതന്നെ എവിടെയപ്പോയാലും ഈ കുടുംബത്തെ ചുറ്റി ഓൺലൈൻ മീഡിയകളും ഉണ്ടാകും. അവരുടെ ഓരോ ചലനങ്ങളും പകർത്തി പ്രേക്ഷകന് വിയോജിപ്പ് തോന്നുന്ന ഈർഷ അനുഭവപ്പെടുന്ന തരത്തിൽ ക്യാപ്ഷനുമിട്ട് അത് സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്യും.
അതിനാൽ തന്നെ ഇവരുടെ വീഡിയോകൾക്ക് വലിയ രീതിയിൽ നെഗറ്റീവ് കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ഓൺലൈൻ മീഡിയകളാണ് തങ്ങൾക്ക് നേരെ സൈബർ ബുള്ളിയിങ് ഉണ്ടാകാൻ ഒരു പ്രധാന കാരണമെന്ന് പറയുകയാണ് ക്രിസ് വേണുഗോപാൽ.
താനും കുടുംബവും വീഡിയോ ഇടുന്നവരാണെന്നും അവയെല്ലാം മര്യാദയ്ക്കുള്ളവയാണെന്നും എന്നാൽ ഓൺലൈൻ മീഡിയ പങ്കുവെക്കുന്ന വീഡിയോയും ക്യാപ്ഷനും മൂലം നെഗറ്റീവ് കമന്റുകൾ പെരുകുന്നുവെന്നുമാണ് ക്രിസ് പറഞ്ഞത്. ഒപ്പം താൻ സ്നേഹിക്കുന്നതും പരിപാലിക്കുന്നതും തന്റെ ഭാര്യയെയാണെന്നും അതെല്ലാം ചെയ്യാൻ വേണ്ടി തന്നെയാണ് വിവാഹം കഴിച്ചതെന്നും ക്രിസ് പറഞ്ഞു. എനിക്ക് കിട്ടിയ ഹാപ്പിയസ്റ്റ് മൊമന്റാണ് കുഞ്ഞുമോളും എന്റെ മക്കളും.
എനിക്ക് കിട്ടിയ ഏറ്റവും വലിയ ഹാപ്പി ഗിഫ്റ്റ് തന്നെയാണ്. അതൊരിക്കലും ആർക്കും നിഷേധിക്കാൻ പറ്റില്ല. ഞങ്ങൾ കല്യാണം കഴിച്ചതിനെയാണ് എല്ലാവരും കുറ്റപ്പെടുത്തുന്നത്. കല്യാണം കഴിക്കാതെ കറങ്ങി നടക്കുന്ന ഹോട്ടൽ റൂമിൽ പോകുന്ന ആളുകളുണ്ട്. അവരെ ഒന്നും ആരും എന്താണ് ഒന്നും പറയാത്തത്. ഞങ്ങൾ കല്യാണം കഴിച്ചതാണോ തെറ്റ്?.
ചെയ്ത കാര്യങ്ങളെ കുറ്റപ്പെടുത്താൻ മാത്രമെ മനുഷ്യർക്ക് മനസുള്ളു. ഇപ്പോഴത്തെ ട്രെന്റാണോ ഇത്?. ഇപ്പോഴത്തെ ട്രെന്റെന്ന് പറഞ്ഞ് ഭ്രാന്ത് പിടിച്ച് ഭ്രാന്താശുപത്രിയിൽ പോയി കിടക്കണമെന്ന് പറഞ്ഞാൽ അത് നമ്മൾ ചെയ്യുമോ?. എന്തിനാണ് വെറുതെ ഓരോന്ന് പറയുന്നത്. ഞങ്ങൾ അല്ല വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് ഓൺലൈൻമീഡിയയായ നിങ്ങളാണ്. ഞങ്ങളുടെ പിന്നാലെ നടന്ന് വീഡിയോ എടുത്ത് തെറി കേൾപ്പിക്കുന്നത് നിങ്ങളാണ്. അപ്പോൾ ആരെയാണ് ചീത്ത പറയേണ്ടത്?.
പക്ഷെ നിങ്ങളെ ചീത്ത വിളിക്കുമോ?. വാരികൊടുക്കുമോയെന്ന് നിങ്ങൾ ചോദിക്കുമ്പോൾ ഞാൻ കൊടുക്കുന്നു. എന്റെ ഭാര്യയ്ക്കല്ലേ ഞാൻ കൊടുക്കുന്നത്... കണ്ടവന്റെ ഭാര്യയ്ക്കല്ലല്ലോ. അതിന്റെ താഴെ വന്ന് കമന്റ് അടിക്കാൻ കുറച്ച് പേരും... നിങ്ങളല്ലേ വീഡിയോ ഇട്ടത്. ഞങ്ങൾ വീഡിയോ ഇട്ടില്ലല്ലോ. ഞങ്ങൾ വീഡിയോ ഇടാറുണ്ട്...
കാറിൽ യാത്ര ചെയ്യുമ്പോഴൊക്കെ ഞങ്ങൾ ഇതാ ഇവിടെ ട്രിപ്പ് പോകുന്നുണ്ട് എന്നൊക്കെ പറഞ്ഞ് മര്യാദയ്ക്കാണ് വീഡിയോ ഇടുന്നത്. അതും ഞങ്ങൾക്ക് പൈസയുണ്ടാക്കാൻ വേണ്ടിയല്ലല്ലോ. നിങ്ങളുടെ ആരുടെ എങ്കിലും കയ്യിൽ നിന്ന് ഞാൻ പൈസ വാങ്ങിയോ?. അല്ലെങ്കിൽ പിന്നെ എന്തിനാണ് ചീത്ത വിളിക്കുന്നത്. ചീത്ത വിളിക്കുകയാണെങ്കിൽ നിങ്ങളെയല്ലേ വിളിക്കേണ്ടത്. ഫുഡ് വാരികൊടുക്കാമോയെന്ന് ചോദിച്ചപ്പോൾ കൊടുത്തു.
ഞങ്ങൾ സന്തോഷത്തോടെയാണ് നിങ്ങൾക്ക് വേണ്ടി ചെയ്യുന്നത്. പക്ഷെ കമന്റ് ചെയ്യുന്ന ആളുകൾക്ക് ഒരു പണിയും ഇല്ലല്ലോ. തൊഴിലില്ലായ്മ കേരളത്തിൽ രൂക്ഷമാണ്. ആൾക്കാരെ കാണിക്കാനാണ് ഭക്ഷണം വാരികൊടുക്കുന്നത് എന്നൊക്കെ പറയുന്നവരോട്... എന്റെ കുഞ്ഞുമോൾക്ക് ഞാൻ വാരികൊടുത്തോളും. വാരികൊടുക്കും ചിലപ്പോൾ ഞാൻ കിടത്തി ഉറക്കും.
കുഞ്ഞുമോളുടെ കാര്യം നോക്കാനാണ് കല്യാണം കഴിച്ചത്. അല്ലാതെ നാട്ടുകാരുടെ കമന്റ് കേൾക്കാനല്ലെന്നും ക്രിസ് പറഞ്ഞു. ഓരോന്ന് വന്ന് നാട്ടുകാരുടെ മുന്നിൽ കാണിക്കുകയും പ്രവൃത്തിക്കുകയും ചെയ്താൽ ജനങ്ങൾ അവരുടെ പ്രതികരണം കുറിക്കും അതിൽ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും അല്ലെങ്കിൽ സ്വകാര്യത സൂക്ഷിക്കാനുമായിരുന്നു ക്രിസ്സിന്റെ പ്രതികരണത്തിന് താഴെ വന്ന കമന്റുകൾ.
Cyberbullying, serial star Kriss Venugopal, Divya Sridhar

































