( https://moviemax.in/ ) നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി ഉറ്റുനോക്കുകയാണ് കേരളം. കേസിന്റെ നാൾ വഴികൾ എല്ലാവരും ചർച്ചയാക്കുന്നുണ്ട്. എട്ടാം പ്രതി ദിലീപിന് അതിജീവിതയോടുള്ള വെെരാഗ്യമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം. ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധം അതിജീവിത ദിലീപിന്റെ മുൻ ഭാര്യ മഞ്ജുവിനെ അറിയിച്ചെന്നും ഇതാണ് വെെരാഗ്യത്തിന് കാരണമെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. കേസിന്റെ അന്വേഷണ സമയത്ത് കാവ്യ മാധവൻ നൽകിയ മൊഴിയാണിപ്പോൾ ശ്രദ്ധ നേടുന്നത്.
മഞ്ജു ചേച്ചിയും ദിലീപേട്ടനും തമ്മിലുള്ള പ്രശ്നം എപ്പോഴാണ് തുടങ്ങിയതെന്ന് എനിക്കറിയില്ല. പക്ഷെ 2012 ൽ അത് കൂടുതൽ വഷളായി എന്ന് കരുതുന്നു. ആക്രമിക്കപ്പെട്ട നടിക്ക് ഇതിൽ ഒരു പങ്കുണ്ട്. അവൾ അവിടെയും ഇവിടെയും ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടി മഞ്ജു ചേച്ചിക്ക് ഞാനും ദിലീപേട്ടനും ഒരുമിച്ചിരിക്കുന്ന ഫോട്ടോകൾ അയച്ചെന്ന് ദിലീപേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. ആ ഫോട്ടോകൾ ഞാൻ കണ്ടിട്ടില്ല. ആക്രമിക്കപ്പെട്ട നടി ഈ ഫോട്ടോകൾ മഞ്ജുവിന് അയച്ചു.

ദിലീപേട്ടനും മഞ്ജു ചേച്ചിയും തമ്മിലുള്ള പ്രശ്നത്തിന് ഞാനാണ് കാരണമെന്ന് ആക്രമിക്കപ്പെട്ട നടി പലരോടും പറഞ്ഞത് എനിക്കറിയാം. 2013 ൽ മഴവിൽ അമ്മയുടെ റിഹേഴ്സൽ അബാദ് പ്ലാസ ഹോട്ടലിൽ നടക്കവെ ആക്രമിക്കപ്പെട്ട നടി എന്നെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും പലരോടും പലതും പറഞ്ഞു. സിദ്ദിഖയും നാദിർഷിക്കയും ഇടപെട്ടു.
കൽപനയോടും ബിന്ദു പണിക്കരോടും ആക്രമിക്കപ്പെട്ട നടി ഞങ്ങളെക്കുറിച്ച് പറഞ്ഞു. ബിന്ദു പണിക്കർ ഇത് ദിലീപേട്ടനെ ഇക്കാര്യം അറിയിച്ചു. ദിലീപേട്ടൻ സിദ്ദിഖയോട് സംസാരിച്ചു. ഇക്കാര്യം അപ്പോൾ തന്നെ ഞാനറിഞ്ഞെങ്കിലും അവളോട് ഞാൻ സംസാരിക്കേണ്ടെന്നും സിദ്ദിഖിക്ക സംസാരിക്കുമെന്നും ദിലീപേട്ടൻ പറഞ്ഞു. എന്നെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അവൾ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതിനെക്കുറിച്ച് ഞാൻ അവളോട് സംസാരിച്ചിട്ടില്ല. ഇല്ലാത്ത കഥകൾ ആക്രമിക്കപ്പെട്ട നടി സങ്കൽപ്പിച്ച് പറഞ്ഞെന്നും ഇതോടെ ദിലീപേട്ടൻ ആക്രമിക്കപ്പെട്ട നടിയോട് സംസാരിക്കാതായെന്നും കാവ്യ മാധവൻ അന്ന് പറഞ്ഞു.
മഞ്ജു വാര്യരും ദിലീപും പിരിഞ്ഞതിൽ തനിക്ക് പങ്കില്ലെന്നും കാവ്യ അന്ന് മൊഴി നൽകി. ദിലീപേട്ടനും മകൾ മീനൂട്ടിയും ഓസ്ട്രേലിയൻ ട്രിപ്പിന് പോയ സമയത്താണ് മഞ്ജു ചേച്ചി വീട് വിട്ട് പോയത്. പിന്നീടാണ് ഞാൻ ഇത് അറിഞ്ഞത്. മഞ്ജു ചേച്ചിയുമായി തനിക്ക് കോൺടാക്ടില്ലെന്നും കാവ്യ മാധവൻ അന്ന് മൊഴി നൽകി.

അതേസമയം മഞ്ജു വാര്യർ നൽകിയ മൊഴിയിൽ ദിലീപിനും കാവ്യക്കുമെതിരെ പരാമർശമുണ്ട്. 2015 ലാണ് ദിലീപുമായി വേർപിരിയുന്നത്. പിരിയുന്നതിന് രണ്ട് വർഷം മുമ്പേ കാവ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ അദ്ദേഹവുമായി തുടരെ അസ്വരാസ്യങ്ങളുണ്ടായിരുന്നു. ചില സമയത്ത് ഇത് വലിയ വഴക്കായി. രണ്ട് പേരെക്കുറിച്ചും എനിക്കറിയാവുന്ന കാര്യം ആക്രമിക്കപ്പെട്ട നടിയുടെ വാക്കുകളിലൂടെ ഉറപ്പിക്കുക മാത്രമാണുണ്ടായത്.
ദിലീപുമായുള്ള വിവാഹശേഷം സിനിമാ രംഗം ഞാൻ പൂർണമായും വിട്ടതാണ്. വീടിന് പുറത്ത് എനിക്കൊരു ലോകമുണ്ടായിരുന്നില്ല. ഒരു ദിവസം ദിലീപിന്റെ ഫോണിൽ കാവ്യയുമായുള്ള മെസേജുകൾ കണ്ടു. ഞാനത് എന്റെ സുഹൃത്തുക്കളായ ഗീതു മോഹൻദാസ്, സംയുക്ത മേനോൻ, ആക്രമിക്കപ്പെട്ട നടി എന്നിവരോട് സംസാരിക്കുകയായിരുന്നെന്നും മഞ്ജു വാര്യരുടെ മൊഴിയിൽ പറയുന്നു. 2017 ലാണ് കാവ്യയും മഞ്ജുവുമെല്ലാം മൊഴി നൽകിയത്.
Kavya Madhavan I had no role in Manju Warrier and Dileep's breakup




























