Dec 5, 2025 11:27 AM

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രോസിക്യൂഷൻ വാദങ്ങളെക്കുറിച്ചുള്ള വിവരം പുറത്ത്. കുറ്റകൃത്യം നട‌ന്നതിന് പിന്നിലെ അടിസ്ഥാന കാരണമായി പ്രോസിക്യൂഷൻ പറയുന്നത് എട്ടാം പ്രതി ദിലീപിന് കാവ്യ മാധവനുമായുണ്ടായിരുന്ന ബന്ധവും ഇതറിഞ്ഞ് മഞ്ജു വാര്യർ ദിലീപിൽ നിന്ന് അകന്നതുമാണ്. മഞ്ജു വാര്യരുമായി വിവാഹബന്ധം ഉണ്ടായിരുന്ന സമയത്ത് തന്നെയാണ് ദിലീപിന് കാവ്യയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നത്. ഒരിക്കൽ യാദൃശ്ചികമായി ദിലീപ് തന്റെ ഫോൺ വീ‌ട്ടിൽ വെച്ച് പോയി. മഞ്ജു വാര്യർ ആ ഫോണെടുത്ത് നോക്കി.

ഫോണിൽ ചില മെസേജുകൾ കാണുന്നു. ആ മെസേജുകൾ ആരുടേതാണെന്ന് അന്വേഷിക്കുന്നു. കാവ്യ മാധവന്റേതാണ് ഈ നമ്പറെന്ന് മഞ്ജു തിരിച്ചറിയുന്നു. 2012 ൽ ലാണ് മഞ്ജു ഇതറിയുന്നത്. ഇതിന് ശേഷം കൂടുതലറിയാൻ മഞ്ജു വാര്യർ ശ്രമിച്ചു.

അതിജീവിതയുടെ വീട്ടിൽ മഞ്ജു വാര്യരും സംയുക്ത വർമയും ​ഗീതു മോ​ഹൻദാസും എത്തി. നടി ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ മഞ്ജുവിനോട് പറഞ്ഞു. ഇത് മഞ്ജു-ദിലീപ് വിവാഹബന്ധത്തിൽ ഉലച്ചിലുണ്ടാക്കി. ഈ വെെരാ​ഗ്യം അതിജീവിതയോ‌ട് ദിലീപിന് ഉണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദം.

കാവ്യയുടെ നമ്പർ നാല് പേരുകളിലാണ് പല ഫോണുകളിലായി ദിലീപ് സേവ് ചെയ്തിരുന്നതെന്ന് പ്രോസിക്യൂഷൻ പറയുന്നത്. ദിലീപിന്റെ ഡ്രെെവർ അപ്പുണ്ണിയുടെ ഫോണിൽ ദിൽ കാ, കാ ദിൽ എന്നീ പേരുകളിലാണ് കാവ്യയുടെ നമ്പർ സേവ് ചെയ്തിരുന്നത്. അതിജീവിത കാവ്യ-ദിലീപ് ബന്ധത്തെക്കുറിച്ച് മഞ്ജുവിനോട് പറയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഒരിക്കൽ ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി സംസാരിച്ചിട്ടുണ്ട്. ഗോസിപ്പുകളൊന്നും മഞ്ജു വിശ്വസിച്ചിരുന്നില്ല. ഇത്രയും കാര്യങ്ങൾ അറിഞ്ഞിട്ടും തന്റെ സുഹൃത്തായ അതിജീവിത തന്നോടൊന്നും പറഞ്ഞില്ലല്ലോ എന്നായിരുന്നു മഞ്ജുവിന്റെ സംശയം.

ഇവരെല്ലാവരും കൂടി ​(മഞ്ജു വാര്യരും സുഹൃത്തുക്കളും അതിജീവിതയുടെ വീട്ടിൽ) ഒരു ദിവസം ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് ഇതേക്കുറിച്ച് ചോദിക്കുന്നത്. നിനക്കിതേക്കുറിച്ച് അറിയാമായിരുന്നോ എന്ന് ചോദിച്ചു. അതിജീവിതയുടെ അച്ഛനൊക്കെ അവളെ വഴക്ക് പറഞ്ഞു. നീ എന്തിനാണ്, വേണ്ടാത്ത കൂട്ടുകെ‌ട്ടിൽ ചെന്ന് പെടുന്നത്, നിനക്ക് വല്ലതും അറിയാമെങ്കിൽ നീ പറഞ്ഞ് കൊടുക്ക് എന്ന് പറഞ്ഞു. അപ്പോഴാണ് ആ കുട്ടി പറഞ്ഞത് എന്നായിരുന്നു ഭാ​ഗ്യലക്ഷ്മി പറഞ്ഞത്.








Kavya Madhavan Dileep relationship, reason for breakup with Manju, closeness with Kavya

Next TV

Top Stories