തൃശൂര്‍: (https://truevisionnews.com/) ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് തട്ടുകട ഉടമയെ ആക്രമിച്ച 21-ാകാരന്‍ അറസ്റ്റില്‍. നാട്ടിക ചേര്‍ക്കര സ്വദേശി കുറുപ്പത്തുവീട്ടില്‍ ഹരിനന്ദനന്‍ ആണ് അറസ്റ്റിലായത്.
അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടുകട ഉടമയായ സുനില്‍കുമാറിനെ പ്രതി ആക്രമിച്ചത്. വ്യാഴാഴ്ച്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
എരവേലി സുനില്‍കുമാര്‍ ചേര്‍ക്കരയില്‍ നടത്തുന്ന തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ ഹരിനന്ദനനോട് കഴിച്ചതിന് ശേഷം പണം ആവശ്യപ്പെട്ടതോടെ പ്രകോപിതനായ പ്രതി ആക്രമിക്കുകയായിരുന്നു.
റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വലപ്പാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഹരിനന്ദനന്‍.
21-year-old arrested for attacking shop owner






























.jpeg)


_(17).jpeg)