തിരുവനന്തപുരം : ( www.truevisionnews.com ) രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കോൺഗ്രസിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമപരമായി പോകാൻ ഒരു വ്യക്തിക്ക് അവകാശമുണ്ട്.
രാഹുൽ ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ലൈംഗിക പീഡന -ഭ്രൂണഹത്യാകേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടിയിൽ പ്രതികരണങ്ങൾ വേണ്ടെന്നാണ് കെ.പി.സി.സി തീരുമാനം.
രാഹുൽ വിഷയത്തിൽ ഇനി ഇടപെടലുകൾ വേണ്ടെന്നും അറസ്റ്റ് ചെയ്താലും അറസ്റ്റ് തടഞ്ഞാലും പാർട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നും നിർദേശം നൽകി. സമൂഹമാധ്യമങ്ങളിൽ അമിതാഹ്ളാദം നടത്തരുതെന്ന് പ്രവർത്തകർക്ക് കെപിസിസി നിർദേശം നൽകി.
ഈമാസം 15 വരെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 15 ന് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകി. വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യമുണ്ടെന്നും പ്രോസിക്യൂഷിന്റേത് തെറ്റായ നീക്കമെന്നും പ്രതിഭാഗം അഭിഭാഷകൻ അഡ്വ. എസ് രാജീവ് ട്വന്റിഫോറിനോട് പറഞ്ഞു. അതേസമയം ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓണാക്കി.
kc venugopal reacts in rahul mamkootathil case






























.jpeg)


_(17).jpeg)