കണ്ണൂര്‍: ( www.truevisionnews.com ) മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ചമഞ്ഞ് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ പ്രതി പിടിയില്‍. പറശ്ശിനിക്കടവ് സ്വദേശി ബോബി എം. സെബാസ്റ്റ്യനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് ചികിത്സാ സഹായത്തിന് 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു.
സംശയം തോന്നിയ കണ്ണൂര്‍ സ്‌കൈ പാലസ് ഹോട്ടല്‍ ജീവനക്കാരന്റെ പരാതിയിലാണ് ബോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിശ്വാസം പിടിച്ചുപറ്റാന്‍ ഇയാള്‍ വ്യാജ പേരില്‍ റസീറ്റ് നല്‍കുകയും ചെയ്തിരുന്നു. കൂടുതല്‍ പേരോട് പ്രതി ഇത്തരത്തില്‍ പണം ആവശ്യപ്പെട്ടു എന്ന സംശയമുണ്ട്. ടൗണ്‍ എസ്എച്ച്ഒ ബിനു മോഹന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
kannur native caught by police in fraud case disguised as personal staff of muhammed riyas





























.jpeg)


_(17).jpeg)