തൃശൂര്‍: (https://truevisionnews.com/) ശബരിമലയില്‍ ഇപ്പോഴും വിക്രിയകള്‍ നടക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചെമ്പിന്റെ അളവ് വലുതാക്കാന്‍ ചിലര്‍ ശ്രമം നടത്തി. സുധാകരനോ വി ഡി സതീശനോ താന്‍ സ്വര്‍ണകിരീടം സമര്‍പ്പിച്ച കേസില്‍ ഇടപെട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
'ചില തറകള്‍ ഞാന്‍ സ്വര്‍ണകിരീടം സമര്‍പ്പിച്ച വിഷയത്തില്‍ ഇടപെട്ടു. ഞാന്‍ കൈ കഴുകുന്ന കാര്യവും ചിലര്‍ വിമര്‍ശിക്കുന്നു. കോവിഡ് കാലത്ത് മാത്രമല്ല ശുദ്ധി വേണ്ടത്. വെള്ളം ഒഴിച്ചാണ് ഞാന്‍ കൈ കഴുകുന്നത്. ഞാന്‍ മൂക്കില്‍ കൈ വെച്ച ശേഷം കേക്ക് മുറിച്ചാല്‍ അതിലും വിമര്‍ശനം വരും.' സുരേഷ് ഗോപി പറഞ്ഞു.
'മോദിക്കോ അമിത് ഷായ്‌ക്കോ ശബരിമല വിഷയം നേരിട്ട് ഏറ്റെടുക്കാന്‍ കഴിയില്ല. തൃശൂരിലെ പുലികളി സംഘങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കേണ്ട ഫണ്ട് കൊടുത്തില്ല. കേന്ദ്രം ഫണ്ട് തന്നില്ല എന്ന തട്ടിപ്പ് ഇനി നടക്കില്ല.
യൂണിഫോം സിവില്‍ കോഡ് വരുന്നതിനു വേണ്ടി ശ്രമിക്കുന്നു. അത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. യൂണിഫോം സിവില്‍ കോഡ് വന്നാല്‍ ശബരിമലയില്‍ വലിയ സാധ്യത ഉണ്ട്. യൂണിഫോം കോഡ് വന്നിരിക്കും.' സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Sabarimala issue, Suresh Gopi
































