മത്സരചിത്രം തെളിയുന്നു; നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു

മത്സരചിത്രം തെളിയുന്നു; നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു
Nov 24, 2025 07:17 PM | By Athira V

കൊച്ചി: ( www.truevisionnews.com) തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മത്സര ചിത്രം തെളിഞ്ഞു. പലയിടത്തും വിമതർ പിൻമാറാൻ തയ്യാറാകാതിരുന്നതോടെ മുന്നണികൾ വെട്ടിലായി. കൊച്ചി കോർപ്പറേഷനിൽ മാത്രം ഒമ്പത് വിമതരാണ് യുഡിഎഫിനുള്ളത്.

യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചതോടെ വയനാട്ടെ വിമത പ്രതിസന്ധിക്ക് പരിഹാരമായി. കണ്ണൂർ ആന്തൂർ നഗരസഭയിൽ മൂന്നിടത്ത് കൂടി എൽഡിഎഫ് എതിരില്ലാതെ വിജയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം വിമതരും മത്സര രംഗത്തുണ്ട്.

നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ തദ്ദേശ തെരഞ്ഞെടുപ്പിനുളള മത്സരം ചിത്രം വ്യക്തമാവുകയാണ്. വരും ദിവസങ്ങളിൽ പ്രചാരണം കൊഴുക്കും. മുന്നണികളുടെ വിജയ പ്രതീക്ഷകൾക്ക് തിരിച്ചടിയായി പലയിടത്തും വിമതർ മത്സരരംഗത്തുണ്ട് .

നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കുമ്പോൾ തിരുവനന്തപുരത്ത് വിമത ഭീഷണിയിലാണ് സിപിഐഎമ്മും കോൺഗ്രസും. കോർപ്പറേഷനിൽ സിപിഐഎമ്മിൻ്റെ അഞ്ച് വിമതരാണ് മത്സരിക്കുന്നത്.

ഉള്ളൂരിൽ കെ. ശ്രീകണ്ഠനും വാഴോട്ടുകോണത്ത് കെ.വി. മോഹനനും ജനവിധി തേടും. പൗണ്ട്കടവ്,പുഞ്ചക്കരി വാർഡുകൾ ഘടകകക്ഷികൾക്ക് നൽകിയതിൽ പ്രതിഷേധിച്ച് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കോൺഗ്രസ് വിമതരും മത്സരിക്കും. ആറ്റിങ്ങൽ നഗരസഭയിലെ രണ്ട് വാർഡുകളിൽ കോൺഗ്രസിന് വിമതരുണ്ട്.

കൊച്ചി കോർപ്പറേഷനിൽ മാത്രം യുഡിഎഫിന് ഒമ്പത് വിമതരാണുള്ളത്. ചുള്ളിക്കൽ,ഗിരിനഗർ,പള്ളുരുത്തി എന്നിവിടങ്ങളിൽ മത്സരരംഗത്തുള്ളത് പ്രമുഖർ മത്സരരംഗത്തുണ്ട്. അഞ്ച് വിമതരാണ് തൃക്കാക്കരയിൽ യുഡിഎഫിനുള്ളത്. വിമതർ പാർട്ടിക്ക് പുറത്താകുമെന്നും വിജയ സാധ്യത മുൻനിർത്തിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതെന്നും എറണാകുളം ഡിസിസി നേതൃത്വം അറിയിച്ചു.

എറണാകുളം ജില്ലാ പഞ്ചായത്തിൽ കടമക്കുടിയിൽ സ്ഥാനാർഥി എൽസി ജോർജിൻ്റെ പത്രിക തള്ളിയത് യുഡിഎഫിന് തിരിച്ചടിയായി. സിപിഐഎമ്മിന് തലവേദനയായി പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ.ഇ. അബ്ബാസ് വാർഡ് 11ൽ സ്വതന്ത്രനായി മത്സരിക്കും. ആറ് തവണ കോർപ്പറേഷൻ കൗൺസിലറായിരുന്ന ശ്യാമള എസ്. പ്രഭു ബിജെപി വിമതയായി ജനവിധി തേടും .

ഇടുക്കി കട്ടപ്പന നഗരസഭയിൽ മൂന്ന് വാർഡുകളിലാണ് കെ.സി. വേണുഗോപാൽ പക്ഷം വിമതരെ ഇറക്കിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനെതിരെ കോൺഗ്രസ് വിമതനും മത്സരത്തിനുണ്ട് .

കോഴിക്കോട് ഫറോക് നഗരസഭ ആറാം വാർഡിൽ യുഡിഎഫിന്റെ വിമത ഭീഷണി ഒഴിഞ്ഞു. വാർഡിൽ ആറ് പേർ പത്രിക സമർപ്പിച്ചിരുന്നെങ്കിലും ചർച്ചകൾക്കൊടുവിൽ അഞ്ച് പേർ പത്രിക പിൻവലിച്ചു. കോഴിക്കോട് കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് കാരശ്ശേരി ഡിവിഷനിലെ മൂന്ന് വിമതർ പത്രിക പിൻവലിച്ചു .

താമരശേരി ഫ്രഷ് കട്ട്‌ സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ നാമ നിർദേശപത്രിക പിൻവലിച്ചില്ല. പഞ്ചായത്തിലെ 11ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. ഫ്രഷ് കട്ട്‌ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ബാബു നിലവിൽ ഒളിവിലാണ്.

കണ്ണൂരിൽ ഭൂരിഭാഗം വിമതരും പത്രിക പിൻവലിച്ചില്ല. പയ്യന്നൂർ നഗരസഭയിലെ 36-ാം വാർഡിലേക്ക് പത്രിക സമർപ്പിച്ച കാര മുൻ ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ്‌ മത്സര രംഗത്ത് ഉണ്ടാകും. അതേസമയം ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ സിപിഐഎം കരവൂർ ബ്രാഞ്ച് സെക്രട്ടറി നൽകിയ പത്രിക പിൻവലിച്ചു. കണ്ണൂർ ആന്തൂരിൽ നാലിടത്ത് പിന്തുണച്ചവർ പിൻവലിഞ്ഞതോടെ യുഡിഎഫ് സ്ഥാനാർഥികൾ പ്രതിസന്ധിയിലായി, രണ്ടിടത്ത് പത്രികകൾ തള്ളി.

വയനാട്ടില്‍ കോണ്‍ഗ്രസിന് ആശ്വാസമായി വിമതനായി മത്സരിക്കാനിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയല്‍ പത്രിക പിൻവലിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉള്‍പ്പെടയുളളവർ സംസാരിച്ചതിന് പിന്നാലെയാണ് ജഷീർ പിൻമാറിയത്.

തൃശൂർ കോർപ്പറേഷനിൽ ആറിടത്താണ് യുഡിഎഫിന് വിമത ഭീഷണി. എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ നാലിടത്ത് വിമതർ മത്സരിക്കും. ബിജെപിക്കാകട്ടെ ഒരു വിമത സ്ഥാനാർഥിയാണുള്ളത് .

പാലക്കാട്ടെ സിപിഐഎം - സിപിഐ തർക്കത്തിന് പരിഹാരമായില്ല. പാലക്കാട് നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർഥിയെ പണം നൽകി സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു . അൻപതാം വാർഡ് സ്ഥാനാർഥി രമേശിന്റെ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്തെന്ന് പരാതി. പരാജയ ഭീതി മൂലമുള്ള പ്രചാരണമെന്ന് പ്രശാന്ത് ശിവൻ പ്രതികരിച്ചു .

സീറ്റ് തർക്കം പരിഹരിച്ചതോടെ കാസർകോട് മഞ്ചേശ്വരം, മംഗൽപ്പാടി പഞ്ചായത്തുകളിൽ ലീഗും കോൺഗ്രസും പ്രത്യേകം നൽകിയ പത്രികകൾ പിൻവലിച്ചു .

Local body elections, nomination papers, deadline has passed

Next TV

Related Stories
വേദികൾ മുഴങ്ങും; കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം, ലൈറ്റ് & സൗണ്ട് സിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു

Nov 24, 2025 06:35 PM

വേദികൾ മുഴങ്ങും; കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം, ലൈറ്റ് & സൗണ്ട് സിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം, ലൈറ്റ് & സൗണ്ട് സിച്ച് ഓൺ കർമ്മം...

Read More >>
കലോത്സവ ചൂടിനെ തണുപ്പിക്കാൻ തണ്ണീർ കൂജ

Nov 24, 2025 06:01 PM

കലോത്സവ ചൂടിനെ തണുപ്പിക്കാൻ തണ്ണീർ കൂജ

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം, കലോത്സവ ചൂടിനെ തണുപ്പിക്കാൻ തണ്ണീർ...

Read More >>
'ഇവിടെ ഇനിയും ചുമതലകൾ ഏറെയുണ്ട്'; തിരുവനന്തപുരത്ത് തന്നെ തുടരും, കോഴിക്കോട്ടേക്ക് ഒരുങ്ങുന്നുവെന്ന വാർത്ത തള്ളി മേയർ ആര്യ രാജേന്ദ്രൻ

Nov 24, 2025 05:58 PM

'ഇവിടെ ഇനിയും ചുമതലകൾ ഏറെയുണ്ട്'; തിരുവനന്തപുരത്ത് തന്നെ തുടരും, കോഴിക്കോട്ടേക്ക് ഒരുങ്ങുന്നുവെന്ന വാർത്ത തള്ളി മേയർ ആര്യ രാജേന്ദ്രൻ

കോഴിക്കോട്ടേക്ക് ഒരുങ്ങുന്നുവെന്ന വാർത്ത തള്ളി, തിരുവനന്തപുരത്ത് തന്നെ തുടരും, മേയർ ആര്യ...

Read More >>
Top Stories










News Roundup