കോഴിക്കോട് : ( www.truevisionnews.com) കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് വേദികളിൽ കുടിവെള്ളം പകർന്നു നൽകാൻ മൺ കൂജകളും മൺ ഗ്ലാസുകളും. പരിസ്ഥിതി സംരക്ഷണത്തിന് പുറമേ ആരോഗ്യ ബോധവൽക്കരണം കൂടി ലക്ഷ്യം വച്ചാണ് തണ്ണീർ കൂജ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്.
നിർമ്മാണ കേന്ദ്രത്തിൽ നേരിട്ട് എത്തി മൺപാത്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയാണ് പാത്രങ്ങൾക്ക് ഓർഡർ നൽകിയത്. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ അസീസ് മാസ്റ്റർ, സത്താർ പി കെ, റഷീദ് പി കെ,റഫീഖ് മായനാട്, സിറാജ് കെ,ഷനൂദ് പി വി, അഷ്‌റഫ് ടി, അബ്ദു റഹ്മാൻ കെ എന്നിവർ നേതൃത്വം നൽകുന്നു.
Revenue District School Kalolsavam A refreshing drink to cool off the summer heat
































