അഞ്ച് ലക്ഷത്തിൽ കൂടുതൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

അഞ്ച് ലക്ഷത്തിൽ കൂടുതൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം
Nov 24, 2025 05:17 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) ഓഹരി വിപണിയിലെ ചാഞ്ചാട്ടവും ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും വീണ്ടും ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾക്ക് പ്രിയം വർദ്ധിപ്പിക്കുന്നു. പലിശ വരുമാനത്തിനുള്ള ആദായ നികുതി ബാദ്ധ്യതയും നാണയപ്പെരുപ്പത്തിലെ മൂല്യച്ചോർച്ചയും തിരിച്ചറിഞ്ഞതോടെയാണ് നിക്ഷേപകർ ബാങ്ക് നിക്ഷേപങ്ങൾ പിൻവലിച്ച് ഓഹരി, മ്യൂച്വൽ ഫണ്ട്, ചിട്ടി, ഇ.ടി.എഫ്, സ്വർണം തുടങ്ങിയവയിലേക്ക് പണം മാറ്റിയിരുന്നത്. എന്നാൽ വിപണിയിൽ ചാഞ്ചാട്ടം ശക്തമായതോടെ ബാങ്ക് നിക്ഷേപമാണ് സുരക്ഷിതമെന്ന് അവർ വിലയിരുത്തുന്നു.

ഇന്ത്യൻ കുടുംബങ്ങൾ സമ്പാദ്യത്തിന്റെ 60 ശതമാനവും ബാങ്കുകളിലാണ് നിക്ഷേപിക്കുന്നത്. . പണ്ട് സ്ഥിര നിക്ഷേപത്തിന് അഞ്ച് ശതമാനത്തിനടുത്ത് പലിശ ലഭിച്ചിരുന്നത് ഇപ്പോൾ എട്ടു ശതമാനം വരെ ഉയർന്നു. കൂടാതെ പണത്തിന്റെ സുരക്ഷതിത്വവും സ്ഥിരമായ ലാഭവും ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ ആകർഷകമാക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ ചെലവുകൾ ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ പെട്ടെന്ന് പണം പിൻവലിക്കാവുന്ന മേഖലകളിൽ നിക്ഷേപിക്കാനാണ് നിലവിൽ ഉപഭോക്താക്കൾ താത്പര്യം പ്രകടിപ്പിക്കുന്നത്.

കുറഞ്ഞ നിക്ഷേപ കാലയളവാണ് അഭികാമ്യം

പലിശ നിരക്കിൽ ചാഞ്ചാട്ടമുള്ളതിനാൽ ചെറിയ കാലാവധിയിലുള്ള നിക്ഷേപ കാലയളവ് സ്വീകരിക്കണം. ഒന്നു മുതൽ മൂന്ന് വർഷം വരെയുള്ള കാലയളവാണ് അഭികാമ്യം.

മിക്ക ബാങ്കുകളും ഉയർന്ന പലിശ ഈ കാലയളവിലേക്കാണ് നൽകുന്നത്. അഞ്ച് ലക്ഷം രൂപ വരെ ഒന്നു മുതൽ മൂന്നുവർഷം വരെ കാലയളവിൽ ഇടുന്നതാണ് നല്ലത്. അങ്ങനെ ചെയ്താൽ ഓരോ വർഷവും ഏതെങ്കിലും നിക്ഷേപ കാലാവധിയെത്തും.

.ശ്രദ്ധയോടെ ബാങ്ക് തിരഞ്ഞെടുക്കണം

ഏതു ബാങ്കിൽ നിക്ഷേപിക്കണമെന്ന തീരുമാനം പ്രധാനമാണ്, ഉയർന്ന പലിശ കിട്ടുന്ന സ്ഥലത്ത് നിക്ഷേപിക്കരുത്. ചെറിയ ബാങ്കുകൾ വലിയ ബാങ്കുകളേക്കാൾ ഒന്നര ശതമാനം വരെ അധിക പലിശ തന്നേക്കാം. പക്ഷേ ബാങ്കിന്റെ സാമ്പത്തിക അടിത്തറ കൂടി പരിഗണിക്കണം. എങ്കിലേ നിക്ഷേപം സുരക്ഷിതമാകൂ. അഞ്ച് ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് മാത്രമാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നത്.

മൊത്തം തുക ഒരിടത്ത് നിക്ഷേപിക്കരുത്

അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ തുക ഒരു ബാങ്കിൽ മാത്രമായി സ്ഥിര നിക്ഷേപം നടത്തരുത്. സമ്പാദ്യത്തിന്റെ 50 ശതമാനം വലിയ ബാങ്കുകളിലും 30 ശതമാനം ഇടത്തരം ബാങ്കുകളിലും 20 ശതമാനം മാത്രം ചെറിയ ബാങ്കുകളിലും നിക്ഷേപിക്കാം. ഇതിലൂടെപരമാവധി ഉയർന്ന പലിശ നേടാനും നഷ്ടസാധ്യത കുറയ്ക്കാനും കഴിയും.

are you deposit more than five lakhs in a bank you should know this

Next TV

Related Stories
കലോത്സവ ചൂടിനെ തണുപ്പിക്കാൻ തണ്ണീർ കൂജ

Nov 24, 2025 06:01 PM

കലോത്സവ ചൂടിനെ തണുപ്പിക്കാൻ തണ്ണീർ കൂജ

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം, കലോത്സവ ചൂടിനെ തണുപ്പിക്കാൻ തണ്ണീർ...

Read More >>
'ഇവിടെ ഇനിയും ചുമതലകൾ ഏറെയുണ്ട്'; തിരുവനന്തപുരത്ത് തന്നെ തുടരും, കോഴിക്കോട്ടേക്ക് ഒരുങ്ങുന്നുവെന്ന വാർത്ത തള്ളി മേയർ ആര്യ രാജേന്ദ്രൻ

Nov 24, 2025 05:58 PM

'ഇവിടെ ഇനിയും ചുമതലകൾ ഏറെയുണ്ട്'; തിരുവനന്തപുരത്ത് തന്നെ തുടരും, കോഴിക്കോട്ടേക്ക് ഒരുങ്ങുന്നുവെന്ന വാർത്ത തള്ളി മേയർ ആര്യ രാജേന്ദ്രൻ

കോഴിക്കോട്ടേക്ക് ഒരുങ്ങുന്നുവെന്ന വാർത്ത തള്ളി, തിരുവനന്തപുരത്ത് തന്നെ തുടരും, മേയർ ആര്യ...

Read More >>
 ആശാരിപ്പണിക്കിടെ വൈദ്യുതാഘാതമേറ്റു; തൊഴിലാളി മരിച്ചു

Nov 24, 2025 04:58 PM

ആശാരിപ്പണിക്കിടെ വൈദ്യുതാഘാതമേറ്റു; തൊഴിലാളി മരിച്ചു

ആശാരിപ്പണി,വൈദ്യുതാഘാതമേറ്റു, തൊഴിലാളി...

Read More >>
'ഗർഭം ധരിക്കാൻ ആവശ്യപ്പെട്ടു, ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചു'; രാഹുലിനെതിരായ ആരോപണങ്ങൾ ഗുരുതരം - മന്ത്രി വി ശിവൻകുട്ടി

Nov 24, 2025 04:42 PM

'ഗർഭം ധരിക്കാൻ ആവശ്യപ്പെട്ടു, ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചു'; രാഹുലിനെതിരായ ആരോപണങ്ങൾ ഗുരുതരം - മന്ത്രി വി ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം, മന്ത്രി വി ശിവൻകുട്ടി, ഗർഭം ധരിക്കാൻ...

Read More >>
പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസ്; എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ രണ്ടു പേർ കുറ്റക്കാർ

Nov 24, 2025 04:29 PM

പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസ്; എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ രണ്ടു പേർ കുറ്റക്കാർ

പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസ്, എൽഡിഎഫ് സ്ഥാനാർഥി ,...

Read More >>
Top Stories










News Roundup