അയ്യപ്പഭക്തന്മാരെ ....ശബരിമലയിൽ ഭക്തരുടെ തിരക്ക്; നാളെ സ്പോട്ട് ബുക്കിംഗ് 5000 മാത്രം

അയ്യപ്പഭക്തന്മാരെ ....ശബരിമലയിൽ ഭക്തരുടെ തിരക്ക്; നാളെ സ്പോട്ട് ബുക്കിംഗ് 5000 മാത്രം
Nov 24, 2025 08:08 PM | By Athira V

പത്തനംതിട്ട: ( www.truevisionnews.com) ശബരിമലയിൽ ഭക്തരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ നാളെ സ്പോട്ട് ബുക്കിംഗ് 5000 പേർക്ക് മാത്രമായി നിജപെടുത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു. വെർച്ചൽ ക്യൂ ബുക്കിംഗ് വഴി 70000 പേർക്ക് ദർശനം നടത്താൻ സൗകര്യം ഒരുക്കും. തിരക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി.

ഓരോ ദിവസത്തെയും തിരക്കിന് അനുസരിച്ച് സ്‌പോട്ട് ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ഇതോടെ ഓരോസമയത്തെയും ഭക്തജന തിരക്ക് ദേവസ്വം ബോർഡും പൊലീസും ചേർന്ന് വിലയിരുത്തിയാണ് സ്‌പോട്ട് ബുക്കിങ് അനുവദിക്കുന്നത്.

ഞായറാഴ്ച വൈകീട്ട് ഏഴുവരെ 69,295 പേരാണ് മലചവിട്ടിയത്. ഇതുവരെ ആകെ എത്തിയ ഭക്തരുടെ എണ്ണം ആറരലക്ഷം പിന്നിട്ടു. തിക്കുംതിരക്കുമില്ലാതെ ഭക്തർക്ക് സുഖമമായ അയ്യപ്പദർശനം സാധ്യമാക്കാനായി എല്ലാവിധ ക്രമീകരണങ്ങളും ശബരിമലയിലും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സജ്ജമാണ്.

Sabarimala, spot booking tomorrow only 5000

Next TV

Related Stories
മത്സരചിത്രം തെളിയുന്നു; നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു

Nov 24, 2025 07:17 PM

മത്സരചിത്രം തെളിയുന്നു; നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് , നാമനിർദ്ദേശ പത്രിക , സമയപരിധി അവസാനിച്ചു...

Read More >>
വേദികൾ മുഴങ്ങും; കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം, ലൈറ്റ് & സൗണ്ട് സിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു

Nov 24, 2025 06:35 PM

വേദികൾ മുഴങ്ങും; കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം, ലൈറ്റ് & സൗണ്ട് സിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം, ലൈറ്റ് & സൗണ്ട് സിച്ച് ഓൺ കർമ്മം...

Read More >>
കലോത്സവ ചൂടിനെ തണുപ്പിക്കാൻ തണ്ണീർ കൂജ

Nov 24, 2025 06:01 PM

കലോത്സവ ചൂടിനെ തണുപ്പിക്കാൻ തണ്ണീർ കൂജ

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം, കലോത്സവ ചൂടിനെ തണുപ്പിക്കാൻ തണ്ണീർ...

Read More >>
Top Stories










News Roundup