കോഴിക്കോട് : ( www.truevisionnews.com ) 64-നാലാമത് കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് തിരിതെളിച്ച് ലൈറ്റ് & സൗണ്ട് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സിച്ച് ഓൺ കർമ്മം ഉത്ഘാടനം ചെയർമാൻ വി.പി ഇബ്രാഹിം കുട്ടി നിർവ്വഹിച്ചു.
ചടങ്ങിൽ കെ എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലി മുഖ്യാതിഥിയായി.പ്രിൻസിപ്പൽ പ്രദീപ് കുമാർ,പി ടി എ പ്രസിഡണ്ട് എ സജീവ് കുമാർ, കെ എസ് ടി യു സംസ്ഥാന സെക്രട്ടറിമാരായ എ.പി. അസീസ്, ടി. ജമാലുദ്ധീൻ, വൈസ് പ്രസിഡണ്ട് എ.പി. നാസർ,വി.കെ അബ്ദുൽ റഷീദ്,അൻവർ ഇയ്യഞ്ചേരി,കെ.പി സാജിദ്,മുസ്തഫപാലോളി,ബഷീർ വടക്കയിൽ, സിറാജ് ഇയ്യഞ്ചേരി,നസീർ വി.കെ പ്രസംഗിച്ചു.
അതേസമയം കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് വേദികളിൽ കുടിവെള്ളം പകർന്നു നൽകാൻ മൺ കൂജകളും മൺ ഗ്ലാസുകളും. പരിസ്ഥിതി സംരക്ഷണത്തിന് പുറമേ ആരോഗ്യ ബോധവൽക്കരണം കൂടി ലക്ഷ്യം വച്ചാണ് തണ്ണീർ കൂജ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്.
നിർമ്മാണ കേന്ദ്രത്തിൽ നേരിട്ട് എത്തി മൺപാത്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയാണ് പാത്രങ്ങൾക്ക് ഓർഡർ നൽകിയത്. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ അസീസ് മാസ്റ്റർ, സത്താർ പി കെ, റഷീദ് പി കെ,റഫീഖ് മായനാട്, സിറാജ് കെ,ഷനൂദ് പി വി, അഷ്‌റഫ് ടി, അബ്ദു റഹ്മാൻ കെ എന്നിവർ നേതൃത്വം നൽകുന്നു.
Kozhikode Revenue District Kalolsavam, Light & Sound Switch-On ceremony
































