മരിക്കുമെന്ന് വിളിച്ചറിയിച്ചു, ഭാര്യയുടേയും മകന്റെയും മരണം; മൃതദേഹം ആദ്യം കണ്ടത് ജോലിക്ക് പോയി തിരിച്ച് വന്ന ഭർത്താവ്

മരിക്കുമെന്ന് വിളിച്ചറിയിച്ചു, ഭാര്യയുടേയും മകന്റെയും മരണം; മൃതദേഹം ആദ്യം കണ്ടത് ജോലിക്ക് പോയി തിരിച്ച് വന്ന ഭർത്താവ്
Nov 20, 2025 10:54 PM | By Athira V

ഇടുക്കി: ( www.truevisionnews.com) പണിക്കൻകുടിയിൽ നാലു വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പണിക്കൻകുടി പറൂസിറ്റി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (28), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്.

ഭർത്താവ് ജോലി സ്ഥലത്തു നിന്നും വീട്ടിലെത്തിയപ്പോൾ മകനെ വീടിൻ്റെ ജനൽ കമ്പിയിൽ കെട്ടി തൂക്കിയ നിലയിലായിരുന്നു. ജീവനുണ്ടായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ മകനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിക്കുമെന്ന് യുവതി ഭര്‍ത്താവിനെ വിളിച്ചറിയിച്ചതിന് പിന്നാലെയാണ് ജീവനൊടുക്കിയതെന്നാണ് വിവരം.

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ ഭാര്യ രജ്ഞിനിയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് ഭർത്താവ് ഷാലറ്റ് കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. ജീവനൊടുക്കുമെന്ന് ഭർത്താവ് ഷാലറ്റിനെ രഞ്ജിനി വിളിച്ചറിയിച്ചിരുന്നതായി സൂചനയുണ്ട്. മകനെ കൊലപ്പെടുത്തിയ ശേഷം രഞ്ജിനി ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.

കുഞ്ഞിൻ്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹത ഉണ്ടോ എന്ന് അടക്കം പരിശോധിക്കുന്നുണ്ട്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തും.

മാനസിക സമ്മർദ്ദത്തിന് മുൻപ് യുവതി മരുന്ന് കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. മരണപ്പെട്ട ആദിത്യൻ പണിക്കൻകുടി ക്യൂൻ മേരി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർത്ഥിയാണ്. വെള്ള ത്തുവൽ പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ വെള്ളിയാഴ്ച നടക്കും.

Death of son and mother in Panikkankudi

Next TV

Related Stories
ഡിസിസി ഓഫീസിലെ കയ്യാങ്കളി; സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ്‌ നേതാവിനെ സസ്‌പെൻഡ് ചെയ്‌തു

Nov 20, 2025 10:16 PM

ഡിസിസി ഓഫീസിലെ കയ്യാങ്കളി; സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ്‌ നേതാവിനെ സസ്‌പെൻഡ് ചെയ്‌തു

കാസർഗോഡ് ഡിസിസി ഓഫീസിലെ തമ്മിലടി, കോൺഗ്രസ്‌ നേതാവിനെ സസ്‌പെൻഡ്...

Read More >>
ദാരുണം..... മഞ്ചേരിയിൽ പാമ്പ് കടിയേറ്റ് ഒന്നര വയസുകാരന് ദാരുണാന്ത്യം

Nov 20, 2025 09:50 PM

ദാരുണം..... മഞ്ചേരിയിൽ പാമ്പ് കടിയേറ്റ് ഒന്നര വയസുകാരന് ദാരുണാന്ത്യം

പാമ്പ് കടിയേറ്റ് മരണം, മഞ്ചേരിയിൽ ഒന്നര വയസുകാരണ് മരിച്ചു...

Read More >>
എ പത്മകുമാര്‍ ജയിലിലേക്ക്; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Nov 20, 2025 09:07 PM

എ പത്മകുമാര്‍ ജയിലിലേക്ക്; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള , ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്, എ പത്മകുമാര്‍...

Read More >>
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; കൊല്ലം ആൽത്തറ മൂടിൽ വൻ തീപിടിത്തം, അഞ്ച് വീടുകൾ കത്തി നശിച്ചു

Nov 20, 2025 09:03 PM

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; കൊല്ലം ആൽത്തറ മൂടിൽ വൻ തീപിടിത്തം, അഞ്ച് വീടുകൾ കത്തി നശിച്ചു

വൻ തീപിടിത്തം, ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി, അഞ്ച് വീടുകൾ കത്തി...

Read More >>
Top Stories

News Roundup