---
title: "യാ മോനെ.... ഇത് കത്തും...സ്ക്രീനിലെത്താൻ ഇനി വെറും മുപ്പത് ദിവസം മാത്രം;  ദിലീപ് പടം ഭ.ഭ.ബയുടെ പുതിയ പോസ്റ്റർ പുറത്ത്"
english_title: "New poster of Dileep's film Bha.Bha.Ba is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/326825/new-poster-of-dileeps-film-bhabhaba-is-out"
published_at: "2025-11-20T08:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691e82386cacc_DILEEP.jpg"
keywords: []
---

# യാ മോനെ.... ഇത് കത്തും...സ്ക്രീനിലെത്താൻ ഇനി വെറും മുപ്പത് ദിവസം മാത്രം;  ദിലീപ് പടം ഭ.ഭ.ബയുടെ പുതിയ പോസ്റ്റർ പുറത്ത്

> **Lead Summary:** **** യാ മോനെ....സ്ക്രീനിലെത്താൻ ഇനി വെറും മുപ്പത് ദിവസം മാത്രം.. ദിലീപ് പടം ഭ.ഭ.ബയുടെ പുതിയ പോസ്റ്റർ പുറത്ത്. ഒരു കണ്ണടച്ച് ആരെയോ നോക്കുന്ന തരത്തിലുള്ള ദിലീപ് ആണ് പോസ്റ്ററിലുള്ളത്. പശ്ചാത്തലത്തിൽ തീയും ആൾക്കൂട്ടവും എല്ലാമുണ്ട്.

## Article Content

**** യാ മോനെ....സ്ക്രീനിലെത്താൻ ഇനി വെറും മുപ്പത് ദിവസം മാത്രം.. ദിലീപ് പടം ഭ.ഭ.ബയുടെ പുതിയ പോസ്റ്റർ പുറത്ത്. ഒരു കണ്ണടച്ച് ആരെയോ നോക്കുന്ന തരത്തിലുള്ള ദിലീപ് ആണ് പോസ്റ്ററിലുള്ളത്. പശ്ചാത്തലത്തിൽ തീയും ആൾക്കൂട്ടവും എല്ലാമുണ്ട്.

ചിത്രം തിയറ്ററിൽ എത്താൻ 30 ദിവസം മാത്രം ശേഷിക്കെ പുറത്തിറങ്ങിയ ഈ പോസ്റ്റർ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18ന് തിയറ്ററിൽ എത്തും.

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് 'ഭ.ഭ.ബ'. പൂർണ്ണമായും മാസ് കോമഡി ആക്ഷൻ എൻ്റെർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും വേഷമിടുന്നുണ്ട്.

> "വേൾഡ് ഓഫ് മാഡ്‌നെസ്സ്" എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. "ഭയം ഭക്തി ബഹുമാനം" എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് "ഭ.ഭ.ബ" എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിൽ നടൻ മോഹൻലാൽ അതിഥി താരമായും വേഷമിട്ടിട്ടുണ്ട്.

ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/326825/new-poster-of-dileeps-film-bhabhaba-is-out)