തൃശൂര്‍: ( www.truevisionnews.com) അധ്യാപന ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ പിടിയില്‍. വലപ്പാട് സ്വദേശികളായ വാഴൂര്‍ വീട്ടില്‍ പ്രവീണ്‍ (56), രേഖ (45) എന്നിവരെയാണ് കൈപ്പമംഗലം പൊലീസ് സ്റ്റേഷന്‍ എസ് ഐയും സംഘവും അറസ്റ്റ് ചെയ്തത്.
കയ്പമംഗലം കൂരിക്കുഴി സ്‌കൂളില്‍ അധ്യാപികയായി ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയില്‍നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം പാലോട് നന്ദിയോട് അഞ്ജു നിലയത്തില്‍ ആര്യാ മോഹന്‍ (31) ആണ് തട്ടിപ്പിനിരയായത്.
കെ എ എം യു പി സ്‌കൂളിലെ എല്‍ പി വിഭാഗത്തിലേക്ക് അധ്യാപകരെ ആവശ്യമുണ്ടെന്ന് കാണിച്ച് പ്രതികള്‍ പത്രപരസ്യം നല്‍കിയിരുന്നു. ഇത് കണ്ട് എത്തിയ ആര്യയെ ഇന്റര്‍വ്യൂ നടത്തുകയും, ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2023 നവംബര്‍ 6 ന് 10 ലക്ഷം രൂപ കൈക്കലാക്കുകയുമായിരുന്നു.
സ്‌കൂളില്‍ യഥാര്‍ഥത്തില്‍ ഒഴിവില്ലാതിരുന്നിട്ടും, പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി മൂന്ന് മാസം സ്‌കൂളില്‍ ജോലി ചെയ്യിപ്പിച്ചു. തുടര്‍ന്ന് ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.
Couple arrested in Thrissur for teaching job fraud

































