അവതാരകയായ മസ്താനി മലയാളികൾക്ക് സുപരിചിതയായത് ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ വൈൽഡ് കാർഡായി എത്തിയതോടെയാണ്. എന്നാൽ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ആയിരുന്നില്ല മസ്താനിയുടെ ഗെയിം. അതുകൊണ്ട് തന്നെ ഒരാഴ്ചയ്ക്കുള്ളിൽ ഹൗസിൽ നിന്നും എവിക്ടായി. അതും ഇതുവരെയുള്ള ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം എവിക്ഷനും ആയിരുന്നു.
നാണംകെട്ട് ഹൗസിന്റെ പടികൾ ഇറങ്ങേണ്ട അവസ്ഥ മസ്താനിക്ക് വന്നു. പുറത്തിറങ്ങിയ മസ്താനിയെ കാത്ത് സോഷ്യൽമീഡിയയിലെ സൈബർ ബുള്ളികൾ ഉണ്ടായിരുന്നു. കുറേക്കാലം കമന്റ് ബോക്സ് പോലും മസ്താനിക്ക് ഓഫാക്കി ഇടേണ്ടി വന്നു. ഒരു മീഡിയയ്ക്കും മസ്താനി അഭിമുഖം പോലും കൊടുക്കാൻ തയ്യാറായില്ല.
ഗ്രാന്റ് ഫിനാലെ അടുത്തപ്പോൾ പുറത്തായ മറ്റ് എല്ലാ മത്സരാർത്ഥികൾക്കും മസ്താനിയും ഹൗസിലേക്ക് റീ എൻട്രി നടത്തി. മാത്രമല്ല ഹൗസിൽ പോയി തനിക്ക് സഹമത്സരാർത്ഥികളോട് ഉണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീർത്ത് നെഗറ്റീവ് ഇമേജ് പോസറ്റീവാക്കി മാറ്റുകയും ചെയ്തു. ബിഗ് ബോസ് റീ എൻട്രി കഴിഞ്ഞ് തിരികെ വന്ന് ഫോൺ നോക്കിയപ്പോൾ തനിക്ക് വന്ന പോസിറ്റീവ് സപ്പോർട്ട് കണ്ട് ഞെട്ടിയെന്ന് പറയുകയാണ് പുതിയ വ്ലോഗിൽ മസ്താനി.
ഒപ്പം ഗ്രാന്റ് ഫിനാലെ ഡെയിൽ പകർത്തിയ വീഡിയോകളും വിശേഷങ്ങളും താരം പങ്കുവെച്ചു. ഈ വീഡിയോ എടുക്കുമ്പോൾ ഭയങ്കര സന്തോഷമുണ്ട്. ഇതിന് മുമ്പ് ഞാനിട്ട വീഡിയോ കണ്ടവർക്ക് അറിയാം ഞാൻ ടെൻഷനോടെയും പ്രത്യേകതരം വിഷമത്തോടെയുമാണ് വീട്ടിൽ നിന്നും ചെന്നൈയിലേക്ക് വന്നതെന്ന്. ഈ വീഡിയോ എടുക്കുന്നത് ഹൗസിലേക്കുള്ള റീ എൻട്രി കഴിഞ്ഞ് തിരികെ പുറത്ത് വന്നശേഷമാണ്.
ഒരുപാട് സന്തോഷമുണ്ട്. ഞാൻ മനസിൽപ്പോലും കരുതിയിരുന്നില്ല ഇത്ര അധികം ആളുകൾ എനിക്ക് മെസേജ് അയക്കുമെന്നോ എന്നെ പറ്റി വീഡിയോകൾ ചെയ്യുമെന്നോ. ഞാൻ വളരെ അധികം ഹാപ്പിയാണ്. എന്താണ് പറയേണ്ടതെന്ന് അറിയില്ല. എന്നെ മനസിലാക്കിയതിന് ഒരുപാട് നന്ദി. എവിക്ടായി വന്ന ദിവസം ഹോട്ടൽ മുറിയിൽ ഞാൻ കിടന്നൊരു കിടപ്പുണ്ട്, മാനസീകാവസ്ഥയുണ്ട്.
ഇപ്പോൾ അതേ ഹൗസിലേക്ക് വീണ്ടും റീ എൻട്രി നടത്തി തിരിച്ച് വന്നു. ഇന്ന് എനിക്ക് മനസമാധാനത്തോടെ കിടന്നുറങ്ങാം. നല്ലൊരു ഹാപ്പിനസ്സുണ്ട്. എന്ത് ചെയ്യാനാണ്... എല്ലാവർക്കും എന്നെ ഇഷ്ടമാണ്. വിന്നർ ആരാണെങ്കിലും നിങ്ങൾ ഹെയ്റ്റ് സ്പ്രെഡ് ചെയ്യരുത്. കാരണം അവർ അത്രയേറെ ഡിസർവിങ് ആയതുകൊണ്ടാണ് ടോപ്പ് ഫൈവിൽ നിൽക്കുന്നത്. അവരെങ്കിലും നന്നായിട്ട് ഇരിക്കട്ടെ.
അനുമോളായിരിക്കും വിന്നറെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരുപാട് ആളുകൾക്ക് അനു വിന്നറാകുന്നത് ഇഷ്ടമാവില്ല. ഞങ്ങളുടെ കൂട്ടത്തിലുള്ള പലർക്കും കൈ അടിക്കാൻ പോലും താൽപര്യമുണ്ടാവില്ല. എന്ത് തന്നെയായാലും അനു കപ്പ് അർഹിക്കുന്നു. കാരണം ആ ഹൗസിൽ അവൾ കയറിയ ഒന്നാം ദിവസം മുതൽ ഒരുപാട് കാര്യങ്ങൾ അനുഭവിക്കുന്നുണ്ട്.
അത്രയും സഫർ ചെയ്തൊരാൾ ഹാപ്പിനെസ് അർഹിക്കുന്നുണ്ട്. ആര് ജയിച്ചാലും ഞാൻ ഹാപ്പിയാണ്. അനുമോളാണെങ്കിൽ കുറച്ച് കൂടി ഹാപ്പിയാകും. എല്ലാം നല്ലൊരു മെമ്മറിയായിരുന്നു. പാർട്ട് ഓഫ് ദി ഗെയിം. അനുമോൾ ഒരുപാട് അനുഭവിക്കുന്നുണ്ട്. പുറത്തായ മത്സരാർത്ഥികൾ അടക്കം അതിന് കാരണമാകുന്നുണ്ട്. ആഫ്റ്റർ പാർട്ടിയിൽ ലാലേട്ടൻ ഉണ്ടായിരുന്നു. അദ്ദേഹത്തോട് ചിയേഴ്സ് പറയാൻ ഒരു അവസരം കിട്ടി.
അത് ഒരിക്കലും മറക്കില്ല. ഗെയിമിന്റെ പേര് പറഞ്ഞ് ആരും ആരെയും കുത്തിനോവിക്കാതിരിക്കട്ടെ. ഞാൻ ലൈഫിൽ എടുത്ത ഏറ്റവും നല്ല തീരുമാനം ബിഗ് ബോസിലേക്ക് റീ എൻട്രി ചെയ്യാം എന്നതായിരുന്നു എന്നും മസ്താനി പറയുന്നു.
Mastani Bigg Boss Re-entry

































