മലപ്പുറം: ( www.truevisionnews.com) പാമ്പ് കടിയേറ്റ് ഒന്നര വയസുകാരൻ മരിച്ചു. മലപ്പുറം പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുൻ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിന്നാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുഞ്ഞിനെ മൂർഖൻ പാമ്പാണ് കടിച്ചതെന്നാണ് വിവരം. അതേസമയം, പാമ്പിനെ തിരഞ്ഞുപിടിച്ച് നാട്ടുകാർ തല്ലിക്കൊന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
Death due to snake bite, three-year-old girl dies in Manjeri
































