( moviemax.in) ഗായികയായും ഡബ്ബിംഗ് ആർട്ടിസ്റ്റായും ജനപ്രീതി നേടിയ സയനോര ഫിലിപ്പ് കരിയറിലെ തിരക്കുകളിലാണിപ്പോൾ. വിവാഹമോചിതയാണ് സയനോര ഫിലിപ്പ്. 2022 ലായിരുന്നു വേർപിരിയൽ. സിംഗിൾ മദറായ സയനോര തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ.
അമ്മയായ ശേഷമുള്ള ആദ്യ നാളുകൾ തനിക്ക് ബുദ്ധിമുട്ടായിരുന്നെന്ന് സയനോര പറയുന്നു. അൺപാക്ക് ആന്റ് കണക്ടിൽ സംസാരിക്കുകയായിരുന്നു സയനോര.
വാവയായിക്കഴിഞ്ഞ് വീട്ടിലിരിക്കുമ്പോൾ എനിക്ക് ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നു. ആ മെന്റാലിറ്റി എനിക്ക് ലെെഫിലുടനീളം പല സിറ്റുവേഷനിലൂടെ വന്ന് പോയിട്ടുണ്ട്. അങ്ങനത്തെ ക്രെെസിസ് സിറ്റുവേഷനിൽ നിൽക്കുമ്പോൾ കൃത്യമായി ഒരാൾ അവിടെ വരും.
അങ്ങനത്തെ കാര്യങ്ങൾ ഞാൻ അനുഗ്രഹിക്കപ്പെട്ടയാളാണ്. എത്രയോ പ്രാവശ്യം ബാത്ത്റൂമിൽ നിന്ന് അലറിക്കരഞ്ഞിട്ടുണ്ട്. മദർഹുഡിനെ ഞാൻ റിജക്ട് ചെയ്യാൻ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. മറ്റൊരു മനുഷ്യന് ജീവിതകാലം മുഴുവൻ റെസ്പോൺസിബിൾ ആകുന്ന ചിന്ത എന്നെ അലട്ടി.
മറ്റുള്ള അമ്മമാരുമായി ഞാൻ താരതമ്യം ചെയ്തു. ഞാൻ ട്രാവൽ ചെയ്യുമായിരുന്നു. ഷൂട്ടും റെക്കോഡിംഗും ഉണ്ടാകും. ആ സമയത്ത് എനിക്ക് മനസിൽ ഭയങ്കരമായി വിഷമം തോന്നും. മോളുടെ അടുത്ത് നിന്നും പോകുന്നതിൽ. ഉള്ളിൽ കുറ്റബോധമായിരിക്കും എപ്പോഴും. അവരെ നന്നായി നോക്കാൻ പറ്റുന്നുണ്ടോ എന്നൊക്കെ. ഈയടുത്താണ് ഞാൻ ആ ചിന്തയിൽ നിന്നും പൂർണമായും പുറത്ത് വന്നത്. ഓരോ അമ്മയ്ക്കും അവരുടെ മക്കളെ നോക്കാൻ ഓരോ കഴിവുകളാണ്.
നമ്മളെ നമ്മളുടെ മക്കൾക്ക് മനസിലാക്കാൻ പറ്റുന്നുണ്ടെങ്കിൽ അതിനപ്പുറത്തേക്ക് വേറെ ആർക്കും വിശദീകരിക്കേണ്ട ആവശ്യമില്ല. ഞാൻ ചിലപ്പോൾ മകളുടെ അടുത്ത് പോയായിരിക്കും കരയുക. മമ്മയ്ക്ക് പറ്റുന്നില്ലെന്ന് പറയും. കാരണം നമ്മൾ പെർഫെക്ടല്ല.
അവരുടെ മുന്നിൽ ശക്തയായ അമ്മയാണ് എന്ന് പറഞ്ഞ് നിൽക്കേണ്ട ആവശ്യമില്ല. നമ്മളും മനുഷ്യരാണ്. നമ്മളിങ്ങനെയൊരു ചോയ്സ് എടുത്തു എന്നൊക്കെ കുട്ടി കാണുന്നുണ്ട്. ആ ചോയ്സുകളുടെ കൂടെ അവർ ചിലപ്പോൾ നിൽക്കുമായിരിക്കും.
ചിലപ്പോൽ കൂടെ നിൽക്കില്ലായിരിക്കും. ചിലപ്പോൾ അവിടെ അടിയുണ്ടാകും. വിമർശനമുണ്ടാകും. ഇതൊക്കെ തന്നെയാണ് മദർഹുഡ്. ഈയടുത്താണ് ഞങ്ങളുടെ കൂടെ ഒരു ചേച്ചി വന്ന് താമസിക്കാനും ഭക്ഷണമുണ്ടാക്കാനും തുടങ്ങിയത്. അതിന് മുമ്പ് മകൾ സ്കൂളിൽ പോകുന്ന സമയത്ത് ബ്രേക്ക്ഫാസ്റ്റും ലഞ്ചും ഉണ്ടാക്കണം.
അവൾ തിരിച്ച് വരുമ്പോഴേക്കും എന്തെങ്കിലും ഞാനുണ്ടാക്കണം. ചില സമയത്ത് വർക്ക് കാരണം കുക്ക് ചെയ്യാൻ തോന്നില്ല. ക്ഷീണം കൊണ്ട് എങ്ങനെയെങ്കിലും ഒന്ന് കിടന്നാൽ മതിയെന്നായിരിക്കും. ആ സമയങ്ങളിൽ അമ്മമാർക്ക് കുറ്റബോധം തോന്നേണ്ടതില്ലെന്നും സയനോര ഫിലിപ്പ് പറഞ്ഞു.
sayanora philip motherhood journey

































