( moviemax.in) കൊച്ചുകുട്ടികൾ അടക്കം ആരാധകരായുള്ള ഗെയിമറും സ്ട്രീമറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമാണ് തൊപ്പി എന്ന് അറിയപ്പെടുന്ന നിഹാദ്. 2023ലാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ഫസ്മിന സാക്കിറുമായുള്ള പ്രണയം തൊപ്പി വെളിപ്പെടുത്തിയത്. അധികകാലം ആ ബന്ധം നീണ്ടുപോയില്ല. ഇരുവരും പിന്നീട് വേർപിരിഞ്ഞു.
ഇപ്പോഴിതാ തൊപ്പിയുമായുള്ള പ്രണയം അവസാനിപ്പിച്ച സമയത്ത് താൻ അനുഭവിച്ച സൈബർ ബുള്ളിയിങിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഫസ്മീന സാക്കിർ. ആ റിലേഷൻഷിപ്പ് അവസാനിപ്പിച്ചപ്പോഴാണ് തനിക്ക് ഏറ്റവും കൂടുതൽ നെഗറ്റീവ് കിട്ടിയതെന്ന് ഫസ്മീന പറയുന്നു.
എനിക്ക് മുമ്പുണ്ടായിരുന്ന റിലേഷനുകൾ വെച്ച് നോക്കുമ്പോൾ ഏറ്റവും അടിപൊളിയായി പിരിഞ്ഞത് എന്റെ മുമ്പത്തെ കാമുകനുമായിട്ട് (തൊപ്പി) ആയിരിക്കും. വളരെ റെസ്പെക്ട് ഫുള്ളായാണ് ആ ബന്ധം അവസാനിപ്പിച്ചത്. ആ റിലേഷൻഷിപ്പ് അവസാനിപ്പിച്ചപ്പോഴാണ് എനിക്ക് ഏറ്റവും കൂടുതൽ നെഗറ്റീവ് കിട്ടിയത്.
എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. കഴിഞ്ഞ വർഷം ജൂണിലാണ് ഞങ്ങൾ റിലേഷൻഷിപ്പ് അവസാനിപ്പിച്ചത്. അതുവരെ ഞങ്ങളുടെ റിലേഷനെ കൊട്ടിഘോഷിച്ച് നടന്നിരുന്ന ആളുകൾ തന്നെ ആ ബന്ധം അവസാനിപ്പിച്ചപ്പോൾ എന്നെ പത്തിരട്ടി തെറി വിളിക്കാൻ തുടങ്ങി. ഞാൻ എന്താണ് അതിന് മാത്രം ചെയ്തതെന്ന് എനിക്ക് അറിയില്ല.
മ്യൂച്ചലിയാണ് ഞങ്ങൾ പിരിഞ്ഞത്. ആരുമായാണോ റിലേഷൻഷിപ്പിലായത് അവരുമായി തന്നെ വിവാഹം നടക്കണം സഹിച്ച് നിൽക്കണം എന്നൊന്നുമില്ലല്ലോ. ഒരുമിച്ച് പോകാൻ പറ്റാത്തവർ പിരിയും. അതിൽ എന്താണ് തെറ്റ്. പലരുടേയും റിലേഷൻഷിപ്പുകൾ തകരുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ സുഹൃത്തുക്കളുടേയും മറ്റുള്ളവരുടേയും റിലേഷൻഷിപ്പ് കൗണ്ടുമായി താരതമ്യം ചെയ്യുമ്പോൾ എന്റേത് വിരലിൽ എണ്ണാവുന്നത് മാത്രമാണ്.
പക്ഷെ എന്നിട്ടും അവർക്ക് ഗുഡ് ഗേൾ ഇമേജും എനിക്ക് പോക്ക് കേസെന്ന് പേരും. എന്നെ പറ്റി വ്യക്തമായി അറിയാതെയാണ് പലരും കമന്റ് ബോക്സിൽ വന്ന് എന്നെ പോക്ക് കേസെന്ന് വിളിക്കുന്നത്. ആവശ്യമില്ലാത്ത കമന്റോ അങ്ങോട്ട് കേറി ചൊറിയാനോ ഇന്നേ വരെ ഞാൻ പോയിട്ടില്ല. ആ ബ്രേക്കപ്പിനുശേഷം അഞ്ച് മാസത്തോളം നിർത്താതെ കമന്റ് ബോക്സിൽ അടക്കം തെറി വിളിയായിരുന്നു.
നീ അവനെ ഇട്ടേച്ച് പോയവളല്ലേ എന്ന ലുക്കാണ് എന്നെ കാണുമ്പോൾ ആളുകൾ തന്നിരുന്നത് പോലും. പുള്ളി ഇന്നേവരെ എവിടെയും ഞാൻ തേച്ചിട്ട് പോയി എന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല ആ ഹെയ്റ്റ് എനിക്ക് നേരെ വന്നിരുന്ന സമയത്ത് രണ്ട് ലക്ഷം ഫോളോവേഴ്സിൽ നിന്നും ഒറ്റയടിക്ക് വലിയൊരു കുറവ് വന്നു. തെറിവിളികളും കൂടി. ആദ്യം സങ്കടം വന്നു. പിന്നെ എന്റെ തൊലിക്കട്ടി അങ്ങനെയായി.
ഞാൻ അതിനോട് യൂസ്ഡായി. ഞാൻ എന്തെങ്കിലും ചെയ്ത് കളയുമോയെന്ന് എന്റെ സുഹൃത്തുക്കൾ പോലും ഭയന്നു. ഇമോഷണലി തകർന്നിരിക്കുമ്പോഴാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ റെഡ് ഫ്ലാഗായ എന്റെ മുൻ ഭർത്താവ് ഷിബ്ലി ജീവിതത്തിലേക്ക് വന്നത്. അവനുമായുള്ള റിലേഷൻഷിപ്പ് പബ്ലിക്ക് ആയതോടെ തെറികൾ ഇരട്ടിയായി. അത് കുറഞ്ഞത്.
ഞങ്ങളുടെ നിക്കാഹ് കഴിഞ്ഞശേഷമാണ്. പിന്നീട് അവന്റെ കുൽസിതം അടക്കം ഞാൻ പൊക്കിയ സംഭവങ്ങൾ നടന്നു. അതോടെ വീണ്ടും നെഗറ്റീവ് കമന്റ്സ് വന്ന് തുടങ്ങി. സോഷ്യൽമീഡിയയിൽ ഉള്ള നിങ്ങളൊക്കെ കാരണമാണ് എന്റെ മുൻ ഭർത്താവ് ഷിബ്ലിയെ ഞാൻ ഒരു പോയിന്റ് വരെ സഹിച്ചത്. എനിക്കുണ്ടായ ചീറ്റിങ് അനുഭവവും ശാരീരിക ഉപദ്രവങ്ങളും ഞാൻ എങ്ങനെ നിങ്ങളോട് തുറന്ന് പറയും.
അപ്പോഴും എന്നെ മാത്രമെ നിങ്ങൾ കുറ്റം പറയൂ. കല്യാണം കഴിച്ച് അവൾ നന്നായി ജീവിക്കുകയാണെന്ന് സമൂഹം കരുതിക്കോട്ടെയെന്ന് ഞാനും വിചാരിച്ചു. നിങ്ങളെ പേടിച്ച് അവനെ നന്നാക്കാൻ വരെ ഞാൻ ശ്രമിച്ചു.
അതും പരിധിവിട്ടപ്പോഴാണ് ആരെയും കുറിച്ച് ചിന്തിക്കാതെ ആ ബന്ധം അവസാനിപ്പിച്ചതും എന്റെ മുൻ ഭർത്താവായ ഫ്രോഡിനെ എക്സ്പോസ് ചെയ്തതും. അപ്പോഴും വന്നു കമന്റ്സ് നിനക്ക് കർമ്മ കിട്ടിയെന്ന്. നിങ്ങൾക്ക് അറിയാത്ത കാര്യം നിങ്ങൾ എന്തിനാണ് പറയുന്നതെന്നും ഫസ്മീന ചോദിക്കുന്നു.
fazminazakir , cyberbullying, after breakup , thoppi


































