( moviemax.in) ഒളിച്ചോട്ട വിവാഹത്തിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ ദമ്പതികളാണ് പൊന്നുവും നന്ദനയും. നന്ദനയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം ഗോകുലിനൊപ്പം ഇറങ്ങിപ്പോയ സംഭവവും തുടർന്നുണ്ടായ വിവാദങ്ങളും വലിയ വാർത്തയായിരുന്നു. നിലവിൽ വ്ലോഗിംഗിലൂടെ തങ്ങളുടെ ജീവിത വിശേഷങ്ങൾ പങ്കുവെക്കുന്ന ഇരുവരും ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും കുടുംബ ബന്ധത്തെക്കുറിച്ചും ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
അടുത്തിടെയായി ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നന്ദനയ്ക്ക് കൂടുതലാണെന്ന് ഇരുവരും വ്യക്തമാക്കി. പിസിഒഡി (PCOD), ശരീരത്തിന്റെ ബാലൻസ് പ്രശ്‌നം, മൈഗ്രേൻ എന്നിവ കാരണം നന്ദനയെ ഇടയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു.
ആശുപത്രിയിലായിരുന്ന സമയത്ത് നന്ദനയുടെ അമ്മയും അച്ഛനും വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു. "വയ്യാതായെന്ന് അറിയുമ്പോഴൊക്കെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വിളിക്കാറുണ്ട്. അവരോട് ഇപ്പോൾ ദേഷ്യമൊന്നുമില്ല. ആശുപത്രി കേസുകളൊക്കെ വരുമ്പോൾ വിളിക്കുന്നുണ്ട്. ആ സമയത്ത് മറ്റൊരു കാര്യവും ആലോചിക്കാറില്ല," നന്ദന പറഞ്ഞു.

ഇപ്പോൾ വയ്യായ്മയാണ് പ്രധാന പ്രശ്നം. ധാരാളം മരുന്നുകൾ കഴിക്കുന്നുണ്ട്, എപ്പോഴും ക്ഷീണമാണ്, എല്ലാ ഭക്ഷണവും കഴിക്കാൻ പറ്റുന്നില്ല എന്നും നന്ദന വെളിപ്പെടുത്തി.പിസിഒഡിക്ക് ചികിത്സ നടക്കുന്നതിനാൽ ബേബി പ്ലാനിംഗ് ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് ദമ്പതികൾ അറിയിച്ചു.
സെലിബ്രിറ്റികൾ തുടങ്ങുന്നത് പോലെ ക്ലോത്തിംഗ് ബ്രാൻഡ് ഉൾപ്പെടെയുള്ള ഓൺലൈൻ ബിസിനസുകൾ തൽക്കാലം തുടങ്ങാൻ പ്ലാനില്ല. പുതിയ എന്തെങ്കിലും കാര്യങ്ങൾ സമയമെടുത്ത് ചെയ്യാനാണ് ആഗ്രഹം. ഗോകുൽ ഒരു വീഡിയോഗ്രാഫറാണ്. വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയും ആഡ് ഷൂട്ടും ചെയ്യാറുണ്ട്. നേരത്തെ ഗൾഫിലായിരുന്നെങ്കിലും ഇപ്പോൾ നാട്ടിൽ സെറ്റിലായി.
തുടർച്ചയായ യാത്രകൾ കുറച്ച് മടുപ്പ് തോന്നിച്ചതിനാലാണ് നിർത്തിയത്. വെഡ്ഡിംഗ് ആനിവേഴ്‌സറിക്ക് മുന്നോടിയായി പുറത്ത് പോവണം എന്നൊക്കെയുണ്ട്. അടുത്ത മാസം മുതൽ വീട്ടിൽ അമ്മ ഗൾഫിലേക്ക് പോകുന്നതോടെ വീട്ടു കാര്യങ്ങൾ നോക്കേണ്ട ഉത്തരവാദിത്തം നന്ദനയ്ക്കാകും.
മുടി സ്‌ട്രെയ്റ്റ് ചെയ്തതിനെക്കുറിച്ചുള്ള വിമർശനങ്ങളെക്കുറിച്ചും നന്ദന പ്രതികരിച്ചു. മുടിയിലെ ഡ്രൈനെസ്, പൊട്ടിപ്പോവുന്ന പ്രശ്‌നം, ബേബി ഹെയർ എന്നിവ കാരണമാണ് സ്മൂത്തനിംഗ് ചെയ്തതെന്നും ഇപ്പോൾ പല സ്റ്റൈലുകളും ട്രൈ ചെയ്യാൻ പറ്റുന്നുണ്ടെന്നും നന്ദന വ്യക്തമാക്കി.
nandus vlog fame nandana ponnus


































