തിരുവനന്തപുരം: (https://truevisionnews.com/) ആനന്ദ് ബിജെപിയില്‍ പ്രവര്‍ത്തിച്ചതായി അറിയില്ല . ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തിരുമലയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍.
ആനന്ദ് ബിജെപിയില്‍ പ്രവര്‍ത്തിച്ചതായി അറിയില്ലെന്നും മരണം ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് കരമന ജയന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ആനന്ദ് ഉള്‍പ്പെട്ടിരുന്നില്ലെന്നും ജയന്‍ പറഞ്ഞു.
'ആദ്യം ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു ആനന്ദ്. ഒരു ചുമതലയിലും ആനന്ദ് ഉണ്ടായിരുന്നില്ല. മണ്ണ് മാഫിയയില്‍പ്പെട്ടയാളെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിട്ടില്ല. വിജയസാധ്യത നോക്കിയാണ് വിനോദ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മണ്ണ് മാഫിയയില്‍പ്പെട്ടയാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മാത്രം മഠയന്മാരല്ല ഞങ്ങള്‍', കരമന ജയന്‍ പറഞ്ഞു.
ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസ് കൃത്യമായി അന്വേഷിച്ച് കാരണം കണ്ടെത്തണമെന്നും ബിജെപിയുടെ വിജയത്തെ തടുത്തുനിര്‍ത്താനുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ അവഗണിക്കുന്നുവെന്നും കരമന ജയന്‍ കൂട്ടിച്ചേര്‍ത്തു.
RSS activist AnandTHirumala's suicide





























_(30).jpeg)


