മലപ്പുറം: (https://truevisionnews.com/) ലോറിയും ബൈക്കും കൂട്ടിയിടിച്ച് പതിനേഴുകാരിക്ക് ദാരുണാന്ത്യം . പുൽപ്പറ്റ തോട്ടേക്കാട് സ്വദേശി ഗീതിക (17 )ആണ് മരിച്ചത്. മലപ്പുറം നെടിയിരുപ്പിലാണ് സംഭവം.
കൂടെയുണ്ടായിരുന്ന ബന്ധു മിഥുൻ നാഥിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി വന്നിടിക്കുകയായിരുന്നു.
ഗീതിക സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മിഥുൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഗീതികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
girl died in a collision between a lorry and a bike in Malappuram.

































