'അനുമോൾ സുധി ചേട്ടന്റെ അനിയത്തിക്കുട്ടിയെ പോലെ, ചേട്ടൻ മരിച്ചപ്പോൾ വീട്ടിൽ വന്നിരുന്നു, എടീ പോടീ ... എന്ന് വിളിച്ചിട്ടുണ്ട്' -രേണുസുധി

'അനുമോൾ സുധി ചേട്ടന്റെ അനിയത്തിക്കുട്ടിയെ പോലെ,  ചേട്ടൻ മരിച്ചപ്പോൾ വീട്ടിൽ വന്നിരുന്നു,  എടീ പോടീ ... എന്ന് വിളിച്ചിട്ടുണ്ട്' -രേണുസുധി
Nov 16, 2025 12:28 PM | By Athira V

( moviemax.in) ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ മത്സരാർത്ഥിയായെത്തി തുടരാൻ താൽപര്യമില്ലാതെ പുറത്തിറങ്ങിയ വ്യക്തിയാണ് രേണു സുധി. ബി​ഗ് ബോസിലെ അനുഭവങ്ങളും ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷമുള്ള ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് രേണു സുധി.

വെറെെറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് രേണു മനസ് തുറന്നത്. ബി​ഗ് ബോസിൽ നിന്ന് വന്ന ശേഷം ഞാൻ വീട്ടിൽ ഇരിക്കേണ്ടി വന്നിട്ടില്ല. എന്റെ ആൽബങ്ങൾ ഷോർട്ട് ഫിലിം എന്നിങ്ങനെ പോകുമ്പോഴാണ് ദുബായിൽ നിന്നും കോൾ വന്നത്. പാപ്പിലോണിന്റെ പ്രാെമോഷന്. അവിടെ പോയി 15 ദിവസം തകർത്തു. പിന്നെ ബഹ്റിനിൽ നിന്ന് പോയി.

ഞാൻ എല്ലാവരുമായി ഒരുപോലെയേ കമ്പനി ആകൂ. അനുമോളുമായി മാത്രമൊന്നുമില്ല. പിന്നെ കുറച്ച് കാര്യങ്ങൾ ഷെയർ ചെയ്തത് ശാരികയുമായായിരുന്നു. അനുമോളായാലും മസ്താനിയായാലും നൂറയായാലും എനിക്ക് അനിയത്തിമാരെ പോലെ. ഓവറായി ഒന്നുമില്ല. അനുമോൾ സുധി ചേട്ടന്റെ അനിയത്തിക്കുട്ടിയെ പോലെയായിരുന്നു.


അവർ ഒരുമിച്ച് സ്റ്റാർ മാജിക്ക് എന്ന ഷോ ചെയ്തിട്ടുണ്ട്. ഞാൻ ഷൂട്ടിന് കൂടെ പോകും. അന്ന് ഞാൻ അറിയപ്പെടുന്ന ആളേയല്ല. അന്ന് അനുമോളും അമ്മയും വന്ന് എന്നോട് സംസാരിക്കുമായിരുന്നു. അങ്ങനെയുള്ള ബന്ധമേയുള്ളൂ. അല്ലാതെ ഓവറായി ഫ്രണ്ട്ഷിപ്പോ കാര്യങ്ങളോ ഇല്ല.

വല്ലപ്പോഴും സുധി ചേട്ടൻ ഫോൺ ചെയ്യുമ്പോൾ എനിക്ക് ഫോൺ തരും. ഹായ് പറയും. അതിനപ്പുറം ഓവറായി ഒരു ഫ്രണ്ട്ഷിപ്പ് ഇല്ല. സുധി ചേട്ടൻ മരിച്ചപ്പോൾ വീട്ടിൽ വന്നിരുന്നു. അപ്പോഴും ഓവറായ ഫ്രണ്ട്ഷിപ്പില്ല. ബഹുമാനത്തിൽ ചേച്ചി എന്നായിരുന്നു വിളിക്കാറ്. ബി​ഗ് ബോസിൽ വെച്ച് തമാശയ്ക്ക് എടീ പോടീ എന്ന് വിളിച്ചിട്ടുണ്ട്.


ബി​ഗ് ബോസിൽ നൂറ് ദിവസം നിൽക്കുകയും സമ്മാനം നേടുന്നതും സന്തോഷമുള്ള കാര്യമാണ്. സന്തോഷത്തോടെ നോക്കിക്കാണുന്നു. ബി​ഗ് ബോസിൽ നിന്നും പറ്റില്ലെന്ന് പറഞ്ഞ് ഇറങ്ങി വന്ന മത്സരാർത്ഥിയാണ് ഞാൻ. വിധിക്കാൻ പറ്റില്ല. അവർ ​ഗെയിം കളിച്ച് വിന്നറായെന്നും രേണു സുധി പറഞ്ഞു.


Bigg Boss Malayalam Season 7, Anumol, Renusudhi

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-