തിരുവനന്തപുരം:(https://truevisionnews.com/) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആനന്ദ് തിരുമല ബിജെപി വേദിയില്‍ നില്‍ക്കുന്നതിന്റെ ചിത്രം പുറത്ത്. പ്രാദേശിക നേതാക്കള്‍ക്കൊപ്പം സിഎഎ അനുകൂല പരിപാടിയില്‍ ആനന്ദ് പങ്കെടുത്ത ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
ആനന്ദ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രമാണിത്. 'രാജ്യം സിഎഎയ്ക്ക് ഒപ്പം. ഞാനും സിഎഎക്ക് ഒപ്പം, ജയ് ഭാരത്', എന്നാണ് കുറിച്ചിരിക്കുന്നത്. ആനന്ദ് ബിജെപി പ്രവര്‍ത്തകനാണോ എന്നത് അറിയില്ലെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
ആനന്ദ് ബിജെപിയില്‍ പ്രവര്‍ത്തിച്ചതായി അറിയില്ലെന്ന് കരമന ജയന്‍ പറഞ്ഞിരുന്നു. മരണം ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് കരമന ജയന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ആനന്ദ് ഉള്‍പ്പെട്ടിരുന്നില്ലെന്നും ജയന്‍ പറഞ്ഞു.
'ആദ്യം ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു ആനന്ദ്. ഒരു ചുമതലയിലും ആനന്ദ് ഉണ്ടായിരുന്നില്ല. മണ്ണ് മാഫിയയില്‍പ്പെട്ടയാളെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിട്ടില്ല. വിജയസാധ്യത നോക്കിയാണ് വിനോദ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മണ്ണ് മാഫിയയില്‍പ്പെട്ടയാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മാത്രം മഠയന്മാരല്ല ഞങ്ങള്‍', കരമന ജയന്‍ പറഞ്ഞു.
AnandTHirumala commits suicide, picture of him standing on BJP stage emerges

































_(30).jpeg)