തിരുവനന്തപുരം: (https://truevisionnews.com/) ബിജെപി, ആര്‍എസ്എസ് പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തകരുടെ ജീവന് ഭീഷണിയുണ്ട്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
ഗുരുതര സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും സാധാരണ മനസ്സാക്ഷിയുടെ മനസ്സിന്റെ വിങ്ങലാണ് ആനന്ദിന്റേതെന്നും മന്ത്രി പറഞ്ഞു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. ലൈംഗിക പീഡനങ്ങളും മണ്ണ് മാഫിയ ബന്ധവും സാമ്പത്തിക തിരിമറിയും വെളിപ്പെടുകയാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
'ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് പരിശോധിക്കും. ആരൊക്കെ ഭീഷണിപ്പെടുത്തിയെന്നത് അന്വേഷിക്കും. ജില്ലാ നേതാക്കള്‍ ഭീഷണിപ്പെടുത്തിയോ എന്ന് കണ്ടെത്തണം. ഇതില്‍ രാഷ്ട്രീയം കാണേണ്ട. കിട്ടിയ അവസരം മുതലെടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നില്ല.
ജീവന്‍ നഷ്ടപ്പെട്ടതിന്റെ കാരണങ്ങള്‍ കണ്ടെത്തണം. മറുപടിയില്ലാതെ വരുമ്പോള്‍ തടിയൂരാനാണ് ശ്രമം. നിരന്തരമായി കേരളത്തില്‍ ഇങ്ങനെയുണ്ടാവുന്നു. ലൈംഗിക പീഡനത്തിനും അഴിമതിക്കും കൂട്ടുനില്‍ക്കുന്ന നേതൃത്വമാണ് ബിജെപിക്കുള്ളത്. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത നഷ്ടമുണ്ടാകും', വി ശിവന്‍കുട്ടി പറഞ്ഞു.
RSS activist AnandKThampi's suicide, Education Minister V Sivankutty reacts

































