ഷെയ്ൻ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രം പ്രദർശിപ്പിക്കാമെന്ന് ഹൈക്കോടതി. വിവിധ ഉപാധികളോടെയാണ് സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകിയത്. ധ്വജ പ്രണാമത്തിലെ 'ധ്വജയും, താടിസ്ഥാനത്തിലുള്ള വിവാഹത്തിൻ്റെ കണക്ക് പറയുന്ന ഭാഗവും മ്യൂട്ട് ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. കണക്ക് ആധികാരികതയില്ലാത്തത് കൊണ്ടാണ് ഈ തീരുമാനമെന്ന് ഹൈക്കോടതി അറിയിച്ചു.
കൂടാതെ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സെന്‍സര്‍ ബോര്‍ഡ് തീരുമാനം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി നിർദേശിച്ച രണ്ട് മാറ്റങ്ങളും വരുത്തിയ ശേഷം സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാവുന്നതാണ്. സിനിമയുടെ പ്രദര്‍ശനാനുമതിയില്‍ പരമാവധി രണ്ടാഴ്ചയ്ക്കകം സെന്‍സര്‍ ബോര്‍ഡ് തീരുമാനമെടുക്കണമെന്നും കോടതി അറിയിച്ചു.
ജെവിജെ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം കാലികപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ഉരുത്തിരിഞ്ഞ ശക്തമായ ഒരു പ്രണയ ചിത്രമാണ്. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുക്കിയത്. സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്ന ഈ ചിത്രം വലിയ മുതൽമുടക്കിലാണ് നിർമിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമായിരിക്കും ഹാൽ എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
കോഴിക്കോട് മൈസൂർ, ഹൈദരാബാദ്, ജയ്പ്പൂർ, എന്നിവിടങ്ങളിലായി നൂറു ദിവസം സിനിമയുടെ ചിത്രീകരണം നീണ്ടുനിന്നു.ജോണി ആൻ്റണി സുരേഷ് കൃഷ്ണ,ജോയ് മാത്യു, മധുപാൽ, കെ.യു. മനോജ്. നിഷാന്ത് സാഗർ, നിയാസ് ബക്കർ ദിനേശ് പണിക്കർ, അബിൻ ബിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
നിഷാദ് കോയയുടേതാണ് തിരക്കഥ. രാജ് സാഗർ ഫിലിംസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ഛായാഗ്രഹണം -രവിചന്ദ്രൻ. കലാസംവിധാനം - പ്രശാന്ത് മാധവ്മേക്കപ്പ് - അമൽ,കോസ്റ്റ്യും - ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - മനീഷ് ഭാർഗവൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - പ്രവീൺ വിജയ്, പ്രകാശ്. ആർ. നായർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അബിൻ എടവനക്കാട്. പ്രൊഡക്ഷൻ കൺട്രോളർ- ബിജു. പി.കെ., പിആർഒ വാഴൂർ ജോസ്.
High Court grants permission to screen 'Haal' movie




























