നെടുമങ്ങാട്: (https://truevisionnews.com/) വ്യക്തിഹത്യ നടത്തിയ സാഹചര്യത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ശാലിനി മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് നൽകില്ലെന്ന് പാർട്ടിയിൽ നിന്നും ആരും പറഞ്ഞിട്ടില്ല.
10 വർഷം മുമ്പ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും ചിലർ അപവാദപ്രചരണം നടത്തി. അവർ തന്നെയാണ് ഇപ്പോഴും വ്യക്തിഹത്യ നടത്തുന്നതെന്നും ശാലിനി വ്യക്തമാക്കി.
സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ബി.ജെ.പി വനിതാ നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് . ബി.ജെ.പി പ്രവർത്തകയും നെടുമങ്ങാട് സ്വദേശിയുമായ ശാലിനി (32) ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ശാലിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ഉടൻതന്നെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശാലിനി അപകടനില തരണം ചെയ്തിട്ടുണ്ട്. ബി.ജെ.പിയുടെ സജീവ പ്രവർത്തകയായ ശാലിനി നെടുമങ്ങാട് പനയ്ക്കോട്ടല വാർഡിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു.
ഫ്ലക്സും പോസ്റ്ററും അടിക്കുകയും ചെയ്തു. സ്ഥാനാർഥി നിർണയം പൂർത്തിയായപ്പോൾ ശാലിനിയെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതിന് പിന്നാലെ ചിലർ വ്യക്തിഹത്യ നടത്തിയെന്നും ശാലിനി പറയുന്നു.
BJP woman leader attempts suicide update

































