ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി
Nov 15, 2025 12:05 PM | By Krishnapriya S R

(moviemax.in) മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ആക്ഷൻ-കോമഡി ചിത്രമായ ‘മായാവി’ വീണ്ടും തീയേറ്ററുകളിലെത്താൻ ഒരുങ്ങുന്നു. ഷാഫി സംവിധാനം ചെയ്ത ഈ 2007ലെ ചിത്രത്തിന്റെ റീ-റിലീസ് ഔദ്യാഗികമായി വൈശാഖ സിനിമാസ് പ്രഖ്യാപിച്ചു.

4K ഡോൾബി അറ്റ്മോസ് അനുഭവത്തോടെ പുതുമയാർന്ന സാങ്കേതിക നിലവാരത്തിൽ ‘മായാവി’ പ്രേക്ഷകരിലേക്ക് തിരിച്ചെത്തും. റാഫി–മക്കാർട്ട് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ രൂപം കൊണ്ട ഈ ചിത്രത്തിൽ ഗോപിക, സലിം കുമാർ, സുരാജ് വെഞ്ഞാറമ്മൂട്, മനോജ് കെ. ജയൻ, വിജയരാഘവൻ, സായികുമാർ, കെ.പി.എ.സി. ലളിത, കൊച്ചിൻ ഹനീഫ തുടങ്ങിയ നിരവധി പ്രമുഖർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

വയലാർ ശരത്ചന്ദ്രവർമയുടെ വരികൾക്ക് അലക്സ് പോൾ സംഗീതം ഒരുക്കിയിരുന്നു. സഞ്ജീവ് ശങ്കർ ഛായാഗ്രഹണവും, വൈശാഖ രാജൻ നിർമാണവും കൈകാര്യം ചെയ്തു. റിലീസിനിടെ വൻവിജയം നേടിയ ചിത്രമായിരുന്നു ‘മായാവി’.

ഇപ്പോഴത്തെ റീ-റിലീസ് ട്രെൻഡിൽ മമ്മൂട്ടിയുടെ ചിത്രങ്ങൾക്ക് വലിയ വരുമാനമാണ് ലഭിക്കാറുള്ളത്. അടുത്തിടെ വീണ്ടും പുറത്തിറങ്ങിയ ‘അമരം’ മികച്ച സ്വീകരണം നേടിയിരുന്നു. അതിനു മുമ്പ് ‘പാലേരിമാണിക്യം’, ‘ആവനാഴി’, ‘വല്യേട്ടൻ’ എന്നീ ചിത്രങ്ങളും റീ-റിലീസിലൂടെ ശ്രദ്ധനേടിയിരുന്നു.

അതേസമയം, മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം ‘കളങ്കാവൽ’ ഈ മാസം റിലീസ് ചെയ്യും. മമ്മൂട്ടി കമ്പനി നിർമിച്ച ഈ ചിത്രത്തിന്റെ സംവിധാനം നവാഗതനായ ജിതിൻ കെ. ജോസ് നിർവഹിച്ചിരിക്കുകയാണ്.

Mayavi re-release, Mammootty's superhit action-comedy movie,

Next TV

Related Stories
'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

Nov 14, 2025 04:51 PM

'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

ഹാൽ,ഹൈക്കോടതി, സെന്‍സര്‍ ബോര്‍ഡ്, ഷെയ്ൻ നിഗം...

Read More >>
വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ!  ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

Nov 14, 2025 02:06 PM

വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ! ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

L365 മൂവി, മോഹൻലാൽ, ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ്, പോലീസ് വേഷം...

Read More >>
Top Stories










News Roundup






https://moviemax.in/-