(https://moviemax.in/)ഐ എഫ് എഫ് കെ യുടെ അന്തിമ പട്ടികയിൽ മരണത്തെ ആഘോഷമാക്കിയ 'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്' ഫാമിലി മൂവി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശ്രീമതി അജിത ജയചന്ദ്രൻ നിർമിച്ച് വിഷ്ണു ബി ബീന രചനയും സംവിധാനവും ചെയ്ത 'ചാവുകല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്' എന്ന ചലച്ചിത്രം 30-ാമത് ഐ എഫ് എഫ് കെ യിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ അന്തിമ ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
നിരവധി സിനിമകളിൽ നിന്നാണ് വളരെ ചുരുങ്ങിയ ബഡ്‌ജറ്റ്റിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഈ നേട്ടം കൈവരിച്ചത് എന്നത് ശ്രദ്ധേയമാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന 'എബ്ബ്' ,രാജേഷ് മാധവൻ്റെ പ്രഥമ സംവിധാന സംരംഭമായ പെണ്ണും പൊറാട്ടും ഉൾപ്പടെ 12 ചിത്രങ്ങളാണ് അവസാന ഘട്ട മത്സരത്തിൽ ഐ എഫ് എഫ് കെയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ അന്തിമ ഘട്ടത്തിലേക്ക് ഉൾപ്പെട്ടിട്ടുള്ളത്.
മലബാറിലെ ഒരു മരണത്തിനെ ആസ്‌പദമാക്കി ഒരുക്കിയ ചാവുകല്ല്യാണം, തനതായ ഉള്ളടക്കം കൊണ്ടും ആഖ്യാനശൈലി കൊണ്ടും വേറിട്ട് നിൽക്കുന്നു. ലളിതമായ കഥയും, പശ്ചാത്തലവും, കഥാപാത്രങ്ങളും രസകരമായി സങ്കലനം ചെയ്ത ചാവുകല്ല്യാണം ഒരു മോക്യൂമെൻ്ററി മൂവി രൂപേണയാണ് അനിയറപ്രവർത്തകർ രൂപകല്പന ചെയ്തിരിക്കുന്നത്.
ശ്രീഹരി രാധാകൃഷ്ണൻ ചായാഗ്രഹണം ചെയ്ത്, നിതിൻ ജോർജ് സംഗീതം നിർവഹിച്ച ഈ ചലച്ചിത്രം പൂർണമായും പുതുമുഖങ്ങളെ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഡിസംബർ പകുതിയോടെ തിരുവനന്തപുരത്ത് ആരംഭിക്കുന്ന 30-ാമത് ഐ എഫ് എഫ് കെ യിൽ പ്രദർശിപ്പിക്കുന്ന ചാവുകല്ല്യാണത്തിന്മേലുള്ള പ്രതീക്ഷ വാനോളമാണെന്ന് അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കുവച്ചു. വിഷ്ണു ബി ബീന രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'ചാവുകല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്'.
chaav kalyanam; the celebration of death, iffk,30th iffk
































_(30).jpeg)