(https://moviemax.in/) 'നന്ദനം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ഇന്ന് സൗത്തിന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായി വളരുകയും ചെയ്ത നടൻ പൃഥ്വിരാജ് സുകുമാരൻ. കൂടാതെ നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിലും തന്റെതായ ഇടം നേടിയെടുത്ത വ്യക്തികൂടിയാണ്. അദ്ദേഹത്തിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രം 'വിലായത്ത് ബുദ്ധ' സിനിമാ പ്രേമികൾക്കിടയിൽ വലിയ ആകാംഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വിമർശനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, "എന്നെ വളർത്തിയത് നിങ്ങളാണ്. അതുകൊണ്ട് എന്നെ വിമർശിക്കാനുള്ള എല്ലാ അവകാശങ്ങളും നിങ്ങൾക്കുണ്ട്. ഞാനിന്നിവിടെ ലുലുമാളിൽ വരുമ്പോൾ, ഇത്രയും ജനം കൂടി നിൽക്കുന്നത് എന്നോടുള്ള പ്രതീക്ഷയും സ്നേഹവും കാരണമാണ്.
അപ്പോൾ എന്നെ വിമർശിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്. ഞാൻ മോശമായാൽ മോശമാണെന്ന് പറയാനും എന്നിലെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കാനും ഏറ്റവും കൂടുതൽ അവകാശമുള്ളത് എന്നെ വളർത്തിയ മലയാള സിനിമാ പ്രേക്ഷകർക്ക് തന്നെയാണ്. എന്റെ കഴിവുകൾ 100 ശതമാനവും നൽകി സിനിമ ചെയ്യണമെന്ന് ആഗ്രഹം എനിക്കുണ്ട്. അത് ഞാൻ പരമാവധി ചെയ്യാൻ ശ്രമിക്കുന്നുണ്ട്", എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ചിത്രം നവംബർ 21ന് തിയറ്ററുകളിൽ എത്തും. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ശക്തമായ കഥാപാത്രമായി ഷമ്മി തിലകനും ഉണ്ട്. എസ് എസ് രാജമൗലി ചിത്രത്തിലും പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കുംഭ എന്നാണ് കഥാപാത്ര പേര്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ക്യാരക്ടൽ ലുക്ക് പുറത്തുവിട്ടിരുന്നു.
Vilayat Buddha release date, Prithviraj, Vilayat Buddha

































.png)