(moviemax.in) ഒരു സമയത്ത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമായ രേണു സുധിയുടെ വീടുമായി ബന്ധപ്പെട്ട വിവാദം വീണ്ടും സജീവമാകുന്നു. വീഴ്ച വരുത്തിയ സന്നദ്ധ സംഘടനയുമായി രേണു ഏറ്റുമുട്ടിയ സംഭവം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ച് രേണുവിന്റെ സുഹൃത്തും അവതാരകയും ബിഗ് ബോസ് സീസൺ ഏഴ് മത്സരാർത്ഥിയുമായ കെ.ബി. ശാരിക രംഗത്തെത്തിയിരിക്കുകയാണ്.
''ഈ വീട് പണിതിട്ട് ഒരു വർഷമായതേയുള്ളൂ. ആ വീടാണ് ഇങ്ങനെ ആയത്. എന്റെ വീട് ഇതിനേക്കാളും പഴക്കമുള്ളതാണ്. 20 വർഷത്തോളമായി എന്റെ വീട് വെച്ചിട്ട്. അതിന് ഇത്രയും പ്രശ്നമില്ല. ഇങ്ങനെയാണോ ഒരാൾക്ക് വീടുണ്ടാക്കി കൊടുക്കുന്നത്? വീടിന്റെ മുന്നിൽ സിറ്റൗട്ട് മൊത്തം ഇടിഞ്ഞ് പൊളിഞ്ഞു.
ഇവിടെയുള്ളവരൊക്കെ സാധാരണ ആൾക്കാരാണ്. അവർക്കിത് ഇടിച്ച് പൊളിക്കാനുള്ള ആരോഗ്യമില്ല. ഒരു പുതിയ വീട് കിടക്കുന്നത് പോലെയല്ല ഇത് കിടക്കുന്നത്. 2018 ലെ പ്രളയം ഒന്നും വന്നില്ലല്ലോ. അതിന് ശേഷം വെച്ച വീടല്ലേ ഇത്.
ഇത്രയും മീഡിയകൾ ഇവിടെ കയറി ഇറങ്ങുന്നതല്ലേ. ഒരാൾ അതിനെക്കുറിച്ച് കാണിച്ചിട്ടുണ്ടോ. ഞാൻ വഴിയിൽ നിന്ന് കയറി വന്നപ്പോൾ ഈ വീടിന്റെ മുകളിലേക്കാണ് നോക്കിയത്. മൊത്തം അഴുക്ക് പിടിച്ച് അവിടെയും ഇവിടെയും പൊളിഞ്ഞ് കിടക്കുന്നു. എങ്ങനെയാണ് ഒരു പുതിയ വീട് ഇങ്ങനെ പൊളിയുക.
ആ വീട് എന്റെ മക്കൾക്ക് തന്ന വീടാണ്. ഞാൻ ആ വീട്ടിൽ കിടന്ന് ഉറങ്ങുന്നതിൽ എനിക്ക് താൽപര്യമില്ല. ഞാനിപ്പോൾ ഹാർഡ് വർക്ക് ചെയ്യുന്നത് ഒരു വീടിന് വേണ്ടിയാണ്.
വാടക വീട്ടിലേക്ക് മാറണം എന്നാഗ്രഹിക്കുന്നുണ്ട്. വീട് മക്കൾക്കായി അവിടെ കിടന്നോട്ടെ എന്നൊക്കെ രേണു ബിഗ് ബോസിൽ വെച്ച് എന്നോട് പറഞ്ഞിരുന്നു'', ശാരിക വീഡിയോയിൽ പറഞ്ഞു.
Renu Sudhi Sharika Bigg Boss star house construction

































