( moviemax.in) കാവ്യ മാധവൻ അഭിനയ രംഗത്തേക്ക് മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്ന ആരാധകർ ഏറെയാണ്. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയ്ക്ക് ശേഷം കാവ്യയെ ബിഗ് സ്ക്രീനിൽ കണ്ടിട്ടേയില്ല. കുറേക്കാലം ലെെം ലെെറ്റിൽ നിന്നും മാറി നിന്ന കാവ്യ അടുത്ത കാലത്തായി സോഷ്യൽ മീഡിയയിലും പൊതുവേദികളിലും സാന്നിധ്യം അറിയിക്കുന്നുണ്ട്. വെെകാതെ സിനിമയിലേക്ക് ഒരു മടങ്ങി വരവുണ്ടാകും എന്നാണ് ആരാധകർ കരുതുന്നത്. നടിയുടെ പുതിയ ഫോട്ടോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
തന്റെ സ്ഥാപനമായ ലക്ഷ്യയുടെ പുതിയ സാരി ധരിച്ച് കൊണ്ടുള്ള ഫോട്ടോയാണിത്. കാവ്യ നാൾക്ക് നാൾ വണ്ണം കുറഞ്ഞ് പഴയ സുന്ദരിയായിക്കൊണ്ടിരിക്കുകയാണെന്ന് ആരാധകർ പറയാറുണ്ട്. സാരിയിൽ കാവ്യയെ കാണാൻ പ്രത്യേക ഭംഗിയാണെന്നും ആരാധകർ പറയാറുണ്ട്. മേക്കപ്പിലും ഡ്രസിംഗിലുമെല്ലാം എപ്പോഴും കാവ്യ ശ്രദ്ധാലുവാണ്. തനിക്കിണങ്ങുന്ന വസ്ത്രങ്ങൾ തെരഞ്ഞെടുക്കാൻ കാവ്യ ശ്രദ്ധിക്കുന്നു.
മേക്കപ്പിന്റെ കാര്യത്തിൽ കണിശക്കാരിയാണ് കാവ്യയെന്നാണ് സിനിമാ ലോകത്തെ സംസാരം. പ്രത്യേകിച്ചും ഐ മേക്കപ്പിൽ. നായികയായി തിളങ്ങിയ കാലത്ത് പല സിനിമകളിലും കാവ്യ തന്നെയാണ് ഐ മേക്കപ്പ് ചെയ്തിരുന്നത്. മേക്കപ്പ് ആർട്ടിസ്റ്റുകൾ ചെയ്താൽ പലപ്പോഴും കാവ്യക്ക് തൃപ്തി വരില്ലായിരുന്നു. ഒരിക്കൽ കാവ്യയെക്കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ സംസാരിച്ചിട്ടുണ്ട്.
കെെരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു രഞ്ജു രഞ്ജിമാർ, ജാൻമണി ദാസ് എന്നിവർ. മേക്കപ്പ് ചെയ്യാൻ ഏറ്റവും കൂടുതൽ സമയമെടുക്കുന്ന ആർട്ടിസ്റ്റ് ആരെന്ന് ചോദ്യം വന്നു. ഞങ്ങൾ രണ്ട് പേർക്കും ഒരാളുടെ പേര് പറയാനുണ്ട്. പക്ഷെ പറയാൻ പറ്റില്ലെന്ന് ജാൻമണി പറഞ്ഞു. എന്നാൽ രഞ്ജു കാവ്യ മാധവൻ എന്ന് മറുപടി നൽകി. അവൾ മേക്കപ്പിനോട് താൽപര്യമുള്ള കുട്ടിയാണ്. മേക്കപ്പിനെക്കുറിച്ച് നന്നായി അറിയാവുന്ന ആളാണ് എന്ന് രഞ്ജു വിശദീകരിച്ചു.
കാവ്യയെന്ന് പറഞ്ഞത് കേട്ട് ജാൻമണി അന്ന് ആശങ്കപ്പെട്ടെന്ന് അഭിമുഖത്തിൽ വ്യക്തമായിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയാണ് മിക്കപ്പോഴും കാവ്യക്ക് മേക്കപ്പ് ചെയ്യാറുള്ളത്. പുതിയ ഫോട്ടോഷൂട്ടിലും മേക്കപ്പ് ചെയ്തിരിക്കുന്നത് ഉണ്ണിയാണ്. ഇവർ അടുത്ത സുഹൃത്തുക്കളുമാണ്. കാവ്യക്ക് മേക്കപ്പിനെക്കുറിച്ച് നല്ല ധാരണയുണ്ടെന്നും പെർഫെക്ട് ആയിരിക്കണമെന്ന് നിർബന്ധമുണ്ടെന്നും ഉണ്ണി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
kavyamadhavan verystrict on makeup here is the details

































_(30).jpeg)