ഷൂട്ട് കഴിഞ്ഞ് ഇറങ്ങിപ്പോയി റിമി, അത്രയും ക്രൂരമായി ഞാൻ തമാശ പറയാറില്ല; ശരത്തുമായി റിമിക്കുണ്ടായ പ്രശ്നം

ഷൂട്ട് കഴിഞ്ഞ് ഇറങ്ങിപ്പോയി റിമി, അത്രയും ക്രൂരമായി ഞാൻ തമാശ പറയാറില്ല; ശരത്തുമായി റിമിക്കുണ്ടായ പ്രശ്നം
Sep 22, 2025 11:49 AM | By Athira V

( moviemax.in) എപ്പോഴും രസകരമായി സംസാരിക്കുന്ന റിമി ടോമിയെയാണ് ആരാധകർ കണ്ടിട്ടുള്ളത്. എത്ര വലിയ പ്ര​ഗൽഭരെയും തമാശ പറഞ്ഞ് കയ്യിലെടുക്കാൻ റിമി ടോമിക്ക് സാധിച്ചു. എന്നാൽ റിമിയുടെ മനസ് വിഷമിപ്പിച്ച ചില സംഭവങ്ങൾ ഇൻഡസ്ട്രിയിലുണ്ടായിട്ടുണ്ട്. സം​ഗീത സംവിധായകൻ ശരത്തുമായി ഒരു ഘട്ടത്തിൽ റിമിക്ക് അകൽച്ചയുമുണ്ടായിരുന്നു. ഒരിക്കൽ ഇതേക്കുറിച്ച് റിമി തുറന്ന് സംസാരിച്ചിട്ടുണ്ട്.

എന്നെ കളിയാക്കിയാൽ വിഷമമുണ്ടാകും. നമ്മളെ ഇഷ്ടമില്ലാതെ കളിയാക്കിയാൽ നമുക്ക് മനസിലാകും. ആ വ്യക്തിയോട് അഞ്ച് മിനുട്ട് സംസാരിക്കുമ്പോൾ തന്നെ ഇവർ നമ്മളോട് പൂർണമായും ഇഷ്ടത്തിലാണോ അതോ ആ വ്യക്തി നമ്മളെ ഒന്ന് കളിയാക്കാൻ പറഞ്ഞതാണോ എന്ന് മനസിലാകും. ഞാൻ ഒന്നും ഒന്നും മൂന്നിലുൾപ്പെടെ പറയുന്ന തമാശകൾ എല്ലാവരും ആ സെൻസിലാണ് എടുക്കുന്നത്. റിമി മനപ്പൂർവം താഴ്ത്തിക്കെട്ടാനും അപമാനിക്കാനും പറഞ്ഞതല്ലെന്ന് ഇത്രയും നാൾ ​ഗസ്റ്റുകളിൽ ആരും പറഞ്ഞിട്ടില്ല. എന്നെ ഒളിഞ്ഞും പാത്തും കളിയാക്കുന്നവരോട് പ്രതികരിക്കാൻ നിന്നാൽ നമ്മുടെ ജോലി നടക്കില്ല.


താനും ശരത്തും തമ്മിൽ പിണക്കമുണ്ടായിരുന്നെന്ന് അന്ന് റിമി ടോമി തുറന്ന് പറഞ്ഞു. പിണക്കമുണ്ടായെങ്കിലും പപ്പ മരിച്ച സമയത്തൊക്കെ അദ്ദേഹം വിളിച്ചു. എനിക്കദ്ദേഹത്തോട് ഒരു ദേഷ്യവുമില്ല. പി ജയചന്ദ്രൻ സാറും ശരത്ത് സാറുമെല്ലാമുള്ള ഒരു റിയാലിറ്റി ഷോ. എന്നെ ആ ചാനലിൽ നിന്ന് വിളിച്ച് ഞാനും അതിൽ ജ‍ഡ്ജായി ഇരുന്നു. അന്നാണ് എനിക്ക് പുള്ളിയുടെ അടുത്ത് നിന്ന് ബുദ്ധിമുട്ട് തോന്നിയത്. നാല് ദിവസത്തെ ഷൂട്ടിന് പോയിട്ട് ഞാൻ രണ്ട് ദിവസം കഴിഞ്ഞ് ഞാൻ ഇറങ്ങിപ്പോന്നു.

ശരത്തേട്ടന്റെയും എന്റെയും തമാശ രീതിയും ഒരുപോലെയാണോ. ഞാൻ അത്രയും ക്രൂരമായി പറയുമോ എന്ന് എനിക്ക് സംശയമാണ്. അത് പിള്ളേരുടെ അടുത്താണെങ്കിലും. ശരത്തേട്ടനൊപ്പം കൂടെയുള്ള ജഡ്ജസിന്റെയും പെരുമാറ്റം മോശമായിരുന്നെന്നും റിമി അന്ന് പറഞ്ഞു. പി ജയചന്ദ്രൻ സാറെ ഒരിക്കലും ഞാൻ പറയില്ല. അദ്ദേഹമങ്ങനെ ഒന്നും എന്നോട് സംസാരിച്ചിട്ടില്ല. അവരേക്കാൾ വിവരം കുറഞ്ഞ ഒരാൾ ജഡ്ജായി ഇരുന്നതിന്റെ ബുദ്ധിമുട്ടായിരുന്നെന്നും റിമി ടോമി അന്ന് പറഞ്ഞു. ശരത്തേട്ടനെക്കുറിച്ച് ഞാൻ മോശമായി പറഞ്ഞതല്ല. ഞങ്ങൾ തമ്മിൽ സംസാരിച്ച് തീർത്തതാണെന്നും റിമി ടോമി പറഞ്ഞു.

 

വർഷങ്ങൾക്ക് മുമ്പ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് റിമി ടോമി ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചത്. കരിയറിൽ വിവാദങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുന്ന ​ഗായികയാണ് റിമി ടോമി. ഏറെക്കാലമായി അഭിമുഖം പോലും റിമി ടോമി നൽകാറില്ല. മ്യൂസിക് ഷോകളും ടെലിവിഷൻ ഷോകളുമെല്ലാമായി കരിയറിലെ തിരക്കുകളിലാണ് റിമി ടോമി ഇന്ന്. നിരവധി റിയാലിറ്റി ഷോകളിൽ റിമി ടോമി ജഡ്ജായി എത്തിയിട്ടുണ്ട്.

റിമിയുടെ സാന്നിധ്യം പല ഷോകളുടെയും ടിആർപിക്ക് ഇന്ന് ആവശ്യമാണ്. അത്രയും ജനസ്വീകാര്യത റിമി ടോമിക്കുണ്ട്. ​ഗായിക എന്നതിനൊപ്പം ഒരു വേ​ദിയെ കയ്യിലെടുക്കാൻ പറ്റുന്ന പെർഫോമറാണ് റിമി ടോമി. റിമിയേക്കാൾ പ്ര​ഗൽഭരായ സീനിയർ ​ഗായകരേക്കാളും മാർക്കറ്റ് വാല്യു ഷോകളിൽ റിമിക്ക് ലഭിക്കാനും കാരണമിതാണ്.

Rimi left after the shoot, I don't joke that cruelly Rimi's problem with Sharad

Next TV

Related Stories
'കെട്ടിപ്പിടിച്ചു നിൽക്കണമെന്നുണ്ട്, കുറേ കാര്യങ്ങൾ സംസാരിച്ചിരിക്കണമെന്നുണ്ട്. പക്ഷേ...'; കലാഭവൻ നവാസിനെ കുറിച്ച് ജ്യേഷ്ഠൻ നിയാസ് ബക്കർ

Sep 22, 2025 10:09 PM

'കെട്ടിപ്പിടിച്ചു നിൽക്കണമെന്നുണ്ട്, കുറേ കാര്യങ്ങൾ സംസാരിച്ചിരിക്കണമെന്നുണ്ട്. പക്ഷേ...'; കലാഭവൻ നവാസിനെ കുറിച്ച് ജ്യേഷ്ഠൻ നിയാസ് ബക്കർ

'കെട്ടിപ്പിടിച്ചു നിൽക്കണമെന്നുണ്ട്, കുറേ കാര്യങ്ങൾ സംസാരിച്ചിരിക്കണമെന്നുണ്ട്. പക്ഷേ...'; കലാഭവൻ നവാസിനെ കുറിച്ച് ജ്യേഷ്ഠൻ നിയാസ്...

Read More >>
ഒരു ഡ്രാമ ത്രില്ലർ.....? നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം ‘പാതിരാത്രി’യുടെ ടീസർ പുറത്ത്

Sep 22, 2025 05:40 PM

ഒരു ഡ്രാമ ത്രില്ലർ.....? നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം ‘പാതിരാത്രി’യുടെ ടീസർ പുറത്ത്

നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം ‘പാതിരാത്രി’യുടെ ടീസർ...

Read More >>
'ജോർജ് കുട്ടി എന്തെങ്കിലും ഒക്കെ കുഴപ്പം ഉണ്ടാക്കും, പേടിക്കണ്ട...'; 'ദൃശ്യം 3' യെക്കുറിച്ച് മോഹൻലാൽ

Sep 22, 2025 12:45 PM

'ജോർജ് കുട്ടി എന്തെങ്കിലും ഒക്കെ കുഴപ്പം ഉണ്ടാക്കും, പേടിക്കണ്ട...'; 'ദൃശ്യം 3' യെക്കുറിച്ച് മോഹൻലാൽ

'ജോർജ് കുട്ടി എന്തെങ്കിലും ഒക്കെ കുഴപ്പം ഉണ്ടാക്കും, പേടിക്കണ്ട...'; 'ദൃശ്യം 3' യെക്കുറിച്ച്...

Read More >>
കാത്തിരിപ്പിന് തിരിതെളിഞ്ഞു...! ജോർജ്കുട്ടിയും കുടുംബവും മൂന്നാം തവണയും എത്തുന്നു, 'ദൃശ്യം 3' ആരംഭിച്ചു

Sep 22, 2025 12:24 PM

കാത്തിരിപ്പിന് തിരിതെളിഞ്ഞു...! ജോർജ്കുട്ടിയും കുടുംബവും മൂന്നാം തവണയും എത്തുന്നു, 'ദൃശ്യം 3' ആരംഭിച്ചു

ജോർജ്കുട്ടിയും കുടുംബവും മൂന്നാം തവണയും എത്തുന്നു, 'ദൃശ്യം 3'...

Read More >>
മുൻ മാനേജറെ മർദ്ദിച്ചെന്ന കേസ്; നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി

Sep 22, 2025 08:06 AM

മുൻ മാനേജറെ മർദ്ദിച്ചെന്ന കേസ്; നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി

മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ച്...

Read More >>
Top Stories










https://moviemax.in/- //Truevisionall