(moviemax.in) സിനിമാ താരവും ടെലിവിഷൻ അവതാരകയുമായ മീനാക്ഷി അനൂപ് പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. 'അമർ അക്ബർ അന്തോണി', 'ഓഫീസർ ഓൺ ഡ്യൂട്ടി' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ മീനാക്ഷി ശ്രദ്ധ നേടി.
അവതരണത്തിലും അഭിനയത്തിലും എന്നപോലെ, മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ബ്ലോഗുകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. താരം പങ്കുവെച്ച ഒരു പോസ്റ്റും അതിലെ ക്യാപ്ഷനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. അടുപ്പിനരികിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് മീനാക്ഷി കുറിച്ചത് ഇങ്ങനെ: ''കണ്ടമാനം... 'സദാചാരം' ഉള്ളയിടങ്ങൾ പലപ്പോഴും... 'ടോക്സിക്' ആയിരിക്കും...''.
മീനാക്ഷിയുടെ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ക്യാപ്ഷൻ പോലെ തന്നെ കമന്റുകളും രസകരമാണ്. ക്യാപ്ഷന്‍ സൂപ്പര്‍ എന്നും പിഷാരടിക്കൊത്ത എതിരാളിയാകുമോ എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഒന്നു ശ്രമിച്ചാല്‍ മലയാളത്തിലെ മികച്ചൊരു എഴുത്തുകാരിയാകാൻ കഴിവുള്ളയാളാണ് മീനാക്ഷിയെന്നും ഒരാള്‍ പറയുന്നു. സ്വന്തം ക്യാപ്ഷന്‍ തന്നെയാണോ എന്നുചോദിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം. എന്തോ എവിടെയോ ആരെയോ കുത്തി പറയും പോലെ എന്നു പറയുന്നവരുമുണ്ട്. മീനൂട്ടി സ്വന്തമായ് ഇടുന്ന ക്യാപ്ഷനാണോ ഇതൊക്കെ എന്ന സംശയം ചോദിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം. പിഷാരടിയുടെ കൂടെ കൂടല്ലേ കൂടല്ലേ എന്ന് പറഞ്ഞാ കേൾക്കില്ല എന്നാണ് രസകരമായ മറ്റൊരു കമന്റ്.
മുന്‍പും മീനാക്ഷിയുടെ പല പോസ്റ്റുകളും ക്യാപ്ഷനുകളും വൈറലായിരുന്നു. വോട്ട് ചെയ്ത ശേഷമുള്ള മീനാക്ഷിയുടെ പോസ്റ്റും അത്തരത്തിൽ ഒന്നായിരുന്നു. 'ഇനി ഞാനൂടെ തീരുമാനിക്കും' എന്നായിരുന്നു വോട്ടേഴ്സ് സ്ലിപിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് മീനാക്ഷി പോസ്റ്റ് ചെയ്തത്.
Pisharody's rival....? Fans' comments after Meenakshi's viral post and caption