(moviemax.in) നടിയും അവതാരകയുമായ ആര്യ ബാബുവും ഡിജേയും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു .വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് ആര്യ തന്നെയാണ് സന്തോഷ വാർത്ത പ്രേക്ഷകരെ അറിയിച്ചത്.
വിവാഹചിത്രങ്ങള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 'സ്‌നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്' എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്കൊപ്പമുണ്ട്. പ്രിയ മണി, ഷംന കാസിം, അശ്വതി ശ്രീകാന്ത്, അര്‍ച്ചന സുശീലന്‍ തുടങ്ങി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഇരുവര്‍ക്കും ആശംസ അറിയിച്ചു.
മകള്‍ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലെത്തിയത്. സിബിന്‍ ആര്യക്ക് താലി ചാര്‍ത്തുന്നതും വേദിയില്‍ നിറചിരിയോടെ നില്‍ക്കുന്ന ഖുഷിയേയുമെല്ലാം ചിത്രങ്ങളില്‍ കാണാം. കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വര്‍ഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിന്‍. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു . രണ്ട് പേരുടേയും രണ്ടാം വിവാഹമാണിത്. ആര്യയ്ക്ക് ആദ്യ വിവാഹത്തില്‍ പിറന്ന മകളാണ് ഖുഷി. സിബിനും ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട് . ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് സിബിൻ ബെഞ്ചമിൻ.
Arya Babu and Sibin Benjamin got married