(moviemax.in) ഏറെ ആരാധകരുള്ള സോഷ്യൽമീഡിയ താരമാണ് പേർളി മാണി. സോഷ്യൽ മീഡിയയിൽ സാമന്തയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പേളി മാണി. സാമന്ത നല്ലൊരു മനസിന് ഉടമയാണെന്നും ഈ നിമിഷത്തിന് ഒരുപാട് നന്ദിയെന്നും പേളി കുറിച്ചു. കൂടാതെ നേരിട്ട് കാണാൻ സാമന്ത വളരെ സുന്ദരിയാണെന്നും പേളി കൂട്ടിച്ചേർത്തു. മെറ്റ ഇന്ത്യ നടത്തിയ പരിപാടിയിലാണ് ഇരുവരും കണ്ടുമുട്ടിയത്.
'ഒരു സ്ത്രീ എന്ന നിലയിൽ പുറത്തും അകത്തും നല്ലൊരു മനസിന് ഉടമയാണ് സാമന്ത. സ്വഭാവം കൊണ്ടുതന്നെ പ്രചോദനം നൽകുന്ന ഒരാളാണ് അവർ. ഈ ഒരു നിമിഷത്തിന് ഞാൻ നന്ദി പറയുന്നു…സാമന്ത വളരെയധികം സുന്ദരിയാണ്', പേളി കുറിച്ചു.
ഇപ്പോൾ ഈ ചിത്രം സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. 'ഇഷ്ട്ടപ്പെട്ട രണ്ട് പേരും ഒരു ഫ്രെമിൽ, പേളിയുടെ ഷോയിൽ സാമന്തയെ കൊണ്ടുവരൂ…, എന്നിങ്ങനെ നീളുന്ന കമന്റ്സ് ആണ് ചിത്രത്തിന് താഴെ വരുന്നത്. അതേസമയം, ഒരുപാട് പ്രേക്ഷക പിന്തുണയുള്ള സോഷ്യൽ മീഡിയ താരമാണ് ഇപ്പോൾ പേളി മാണി. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുന്ന ഓരോ വീഡിയോസിനും ലക്ഷകണക്കിന് വ്യൂസ് ആണ് ലഭിക്കുന്നത്.
Pearle Mani shares a picture with Samantha