( moviemax.in ) സോഷ്യൽ മീഡിയയിലെ താരമാണിപ്പോൾ ജാസി. റീലുകളും ഫോട്ടോഷൂട്ടുമെല്ലാമായി ലെെം ലെെറ്റിൽ സജീവമാണിപ്പോൾ ജാസി. പങ്കാളി ആഷിക്കൊപ്പമാണ് ജാസിയുടെ ജീവിതം. ട്രാൻസ്ജെൻഡറായ ജാസി സർജറിക്കായുള്ള തയ്യാറെടുപ്പിലാണ്. ഹേറ്റേഴ്സിന്റെ വലിയൊരു നിര തന്നെ ജാസിക്കെതിരെയുണ്ട്. ജാസി പങ്കാളി ആഷിയെ ബന്ധത്തിൽ പിടിച്ച് വെച്ചിരിക്കുകയാണെന്നാണ് ആരോപണം. ആഷിയുടെ ഉമ്മയുടെ പഴയ കോൾ റെക്കോർഡ് വീണ്ടും വെെറലായതും ഈ ആരോപണത്തിന് ആക്കം കൂട്ടി.
എന്നാൽ ഇത്തരം ആരോപണങ്ങളെ ജാസിയും ആഷിയും പൂർണമായും തള്ളിക്കളയുന്നു. കുറ്റപ്പെടുത്തുന്നവർക്ക് മുന്നിൽ സന്തോഷത്തോടെ ഒരുമിച്ച് ജീവിച്ച് കാണിച്ച് കൊടുക്കുകയാണ് ഇരുവരും. ട്രാൻസ്ജെന്ററായുള്ള ജീവിതത്തെക്കുറിച്ച് മനസ് തുറന്ന് സംസാരിക്കുകയാണിപ്പോൾ ജാസി. ഹോർമോൺ ചികിത്സകളുൾപ്പെടെ നടക്കുന്നുണ്ടെന്ന് ജാസി പറയുന്നു. മെെ മീഡിയ ഒറിജിനൽസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജാസി.
"പുരുഷ ശരീരത്തിലെ സ്ത്രീ മനസാണ്. എനിക്ക് ഒരു സ്ത്രീയുടെ മനസാണ്. അത്തരത്തിൽ പെട്ട് പോകുന്ന മനസിനെ പാകപ്പെടുത്തുക എന്നതാണ്. ആ പ്രോസസിലാണ് ഞാൻ ഇന്ന്. എന്റെ ശരീരത്തിലെ മാറ്റങ്ങളെ ഇപ്പോൾ കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നാറുണ്ട്. ഹോർമോൺ ട്രീറ്റ്മെന്റ് എടുത്ത് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ലേസർ ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ട്. ഇനി സർജറിയും കാര്യങ്ങളും ചെയ്യണം. നല്ല മീശയും താടിയും ഉണ്ടായിരുന്നതാണ്. ലേസർ ട്രീറ്റ്മെന്റ് ചെയ്യുമ്പോൾ നല്ല വേദനയായിരുന്നു. ദുബായിൽ ഭയങ്കര പെയിൻ ആയിരുന്നു. വേണ്ടെന്ന് പറഞ്ഞ് ഓടിയ ദിവസങ്ങളുണ്ട്. ഇപ്പോൾ കുഴപ്പമില്ല. വലിയ വേദന പോലും ഞാൻ സഹിക്കാൻ പഠിച്ചു. ബോട്ടം സർജറി ഉടനെ ഉണ്ടാകും".
"ആൺശരീരത്തിൽ പെണ്ണിന്റെ മനസാകുമ്പോൾ അവർ കടന്ന് വരുന്ന പാതകൾ കല്ലും മുള്ളും നിറഞ്ഞതായിരിക്കും. ഒരുപാട് പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും വേർതിരിവും നേരിടേണ്ടി വരും. ആൺകുട്ടിയാകാൻ എന്നെ ഡോക്ടറുടെയടുത്ത് കൊണ്ട് പോയിട്ടുണ്ട്. ജിമ്മിലും ഫുട്ബോൾ കളിക്കാനും കൊണ്ട് പോയി. അവിടെയൊക്കെ ഞങ്ങൾ നേരിടുന്നത് ആൺകുട്ടികളുടെ മോശം പെരുമാറ്റമാണ്. ഞാൻ സ്ത്രീ മനസുള്ളയാളാണ്. ആഷി ബെെ സെക്ഷ്വൽ ആണെന്ന് പറയാം".
"എന്റെ പാർട്ണറെക്കുറിച്ച് എനിക്ക് പറയാം. എന്റെ കൂടെ നിൽക്കുന്നത് കൊണ്ടാണ് ആഷി ബെെ സെക്ഷ്വൽ ആണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ ആഷി ഒരിക്കലും ബെെസെക്ഷ്വൽ അല്ല. പെൺകുട്ടികളെ തന്നെയാണ് ഇഷ്ടം. ഇതിലൊക്കെ ഉപരി ഞങ്ങൾക്കൊരു ബോണ്ട് ഉണ്ട്. ആ അടുപ്പം ഒരിക്കലും നഷ്ടപ്പെടുത്താനാകില്ല. രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും വഞ്ചിക്കാൻ പറ്റില്ലെന്നത് സത്യമാണ്" ജാസി പറഞ്ഞതിങ്ങനെ.
ആഷിയും താനും തമ്മിലുള്ള സ്നേഹത്തെക്കുറിച്ച് നേരത്തെയും ജാസി സംസാരിച്ചിട്ടുണ്ട്. ഞാനും ആഷിയും തമ്മിലുള്ള റിലേഷൻ എങ്ങനെയാണെന്ന് ഞങ്ങളെ അടുത്തറിയാവുന്ന കുറച്ച് സുഹൃത്തുക്കൾക്ക് അറിയാം. മൂന്ന് ദിവസം കാണാതിരിക്കാൻ ആഷിക്കും എനിക്കും പറ്റില്ല. ആ സ്നേഹബന്ധം കൊണ്ടാണ് ആഷി ഇപ്പോഴും എന്റെ കൂടെ നിൽക്കുന്നത്. ആഷിക്ക് അവന്റെ ഉമ്മയെ പോയി കാണാനുള്ള സ്വാതന്ത്രം ഉണ്ട്. ഞാൻ തടഞ്ഞിട്ടില്ല.
നീ നിന്റെ ഉമ്മയെ കാണാൻ പാടില്ലെന്ന് പറഞ്ഞാൽ ആഷി ഒരിക്കലും കേൾക്കില്ല. അവന് അവന്റെ ഉമ്മ വലുതാണ്. അത് പോലെയാണ് തനിക്കുമെന്നും ജാസി അന്ന് വ്യക്തമാക്കി. ആഷി ഉമ്മയെ പോയി കാണാറുണ്ടെന്നും ജാസി പറഞ്ഞിട്ടുണ്ട്. ദുബായിൽ നിന്നും കേരളത്തിലേക്ക് ജാസിയും പങ്കാളിയും താമസം മാറിയിട്ട് കുറച്ച് കാലമായിട്ടേയുള്ളൂ. സർജറി ചെയ്ത ശേഷം ദുബായിലേക്ക് തിരിച്ച് പോകാനാണ് ഇവരുടെ തീരുമാനം.
jasi shares her happiness about changes in her says she is in hormone treatment now