( moviemax.in ) ആദ്യത്തെ ഒരാഴ്ച ബിഗ് ബോസ് ഹൗസിൽ ഫയറായിരുന്നു രേണു സുധി. എന്നാൽ കഴിഞ്ഞ ആഴ്ചയിലും ഈ ആഴ്ചയിൽ മൂന്ന് ദിവസം പിന്നിട്ടിട്ടും ഒരു തരത്തിലുള്ള അനക്കവും രേണുവിന് ഹൗസിൽ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. രേണുവിനെ കാൺന്മാനില്ലെന്ന് പോസ്റ്റർ വരെ അടിച്ചിറക്കി തുടങ്ങി ബിബി പ്രേക്ഷകർ. ഹൗസിൽ നടക്കുന്ന ഒരു പ്രശ്നത്തിലും രേണു ഇടപെടാറില്ല. വളരെ വിരളമായി മാത്രമാണ് എപ്പിസോഡുകളിൽ പോലും രേണുവിന്റെ സാന്നിധ്യം കാണുന്നത്.
ഈ സീസണിൽ രേണുവും മത്സരാർത്ഥിയാണെന്ന് അറിഞ്ഞപ്പോൾ പ്രേക്ഷകർക്കെല്ലാം വലിയ പ്രതീക്ഷയായിരുന്നു. ബിബി പോലും അവസാനം വരെ സസ്പെൻസാക്കി നിർത്തി വലിയൊരു ഗ്രാന്റ് എൻട്രിയാണ് രേണുവിന് ബിഗ് ബോസ് ഹൗസിലേക്ക് നൽകിയത്. എന്നാൽ എല്ലാം വെറുതെയായി എന്നാണ് ഇപ്പോൾ വരുന്ന പ്രേക്ഷക പ്രതികരണം.
രേണുവിന് പകരം മറ്റാർക്കെങ്കിലും അവസരം കൊടുത്താൽ മതിയായിരുന്നുവെന്നും കമന്റുകളുണ്ട്. പ്രേക്ഷകർക്കുള്ള അതേ അഭിപ്രായം തന്നെയാണ് രേണുവിനെ കുറിച്ച് ഹൗസിലെ മറ്റ് അംഗങ്ങൾക്കും ഉള്ളത്. രേണു ഫുൾ ടൈം റെസ്റ്റാണെന്ന് കഴിഞ്ഞ ദിവസം കലാഭവൻ സരിഗ സഹമത്സരാർത്ഥികളോടായി പറഞ്ഞു. ഒപ്പം രേണുവിന്റെ ചേഷ്ഠകൾ അനുകരിച്ച് കാണിക്കുകയും ചെയ്തു.
രേണു ഇവിടെ നമ്മളോട് സംസാരിക്കുന്നില്ല നമ്മൾ രേണുവിനോട് സംസാരിക്കുന്നില്ല എന്നൊക്കെയല്ലേ പറയുന്നത്. പക്ഷെ എഴുപത്തൊന്ന് ക്യാമറയ്ക്ക് മുന്നിലും പോയി സംസാരിച്ച് ഓരോ കാര്യങ്ങൾ പ്രേക്ഷകർക്ക് കൊടുക്കുന്നുണ്ട്. സുധിയേട്ടനുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് മൊത്തം പറയുന്നത്. കിച്ചൂട്ടന് ഒരു ക്യാമറ, റിഥപ്പന് ഒരു ക്യാമറ എന്നിങ്ങനെയാണ്.
മാറി മാറി എഴുപത്തിയൊന്ന് ക്യാമറകളോടും സംസാരിക്കും. മുടങ്ങാതെ ഡെയ്ലി ഇക്കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഈ വീട്ടിൽ എന്ത് വിഷയം നടക്കുന്നുവെന്നതൊന്നും രേണുവിന് ഒരു പ്രശ്നമേയല്ല. നമ്മളൊക്കെ കഷ്ടപ്പെട്ട് ഗെയിം കളിക്കുകയാണ്. ചില വിഷയങ്ങളിൽ ഇടപെടേണ്ടെന്ന് കരുതിയാലും ഇടപെട്ട് പോകും. രേണു മാത്രം ഒരു കാര്യത്തിലും ഇടപെടാതെ നിൽക്കുന്നു. ഫുൾ റസ്റ്റാണ്. പിന്നെ എപ്പോഴും എനിക്ക് വയ്യെന്ന് പറയുന്നതും കേൾക്കാം.
അതുപോലെ നമ്മൾ അടിയും കച്ചറയുമൊക്കെ ഉണ്ടാക്കി തിരികെ വരുമ്പോൾ കാണുന്നത് തല ചൊറിഞ്ഞുകൊണ്ടിരിക്കുന്ന രേണുവിനെയാണെന്നും സരിഗ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പണിപ്പുര ടാസ്ക്കിൽ പങ്കെടുത്തശേഷം രേണു പറഞ്ഞ ചില കാര്യങ്ങളും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. തനിക്ക് പിആർ ഉണ്ടെന്നാണ് രേണു പറയാതെ പറഞ്ഞത്.
ഞാൻ പറയുന്ന ഡയലോഗ് എന്റെ ആർമി എന്തായാലും കട്ട് ചെയ്ത് ഇട്ടോളും എന്നാണ് ടാസ്ക്കിനുശേഷം എല്ലാവരുമായും സംസാരിക്കവെ രേണു പറഞ്ഞത്. ഇത് കേട്ട് നൂറ രേണുവിനോട് പിആർ ഉണ്ടോയെന്ന് ചോദിക്കുകയും ചെയ്തിരുന്നു. അങ്ങനെയൊന്നും ഇല്ലെന്നും ഷോയിലേക്ക് വരുന്നതിന് മുമ്പ് രേണു സുധി ഫാൻസ് പേജ് കണ്ടു എന്നും അതുകൊണ്ട് പറഞ്ഞതാണെന്നുമാണ് രേണു പറഞ്ഞത്.
ഭക്ഷണം, വസ്ത്രം തുടങ്ങിയ വയ്ക്ക് എല്ലാം ഹൗസിൽ പരിമിതിയുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായി ഭക്ഷണവും വിശ്രമവും ഇല്ലാത്തത് രേണുവിന്റെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. ടാസ്ക്കിലും അത്ര ആക്ടീവല്ല. തനിക്ക് വയ്യെന്നും അധികകാലം ഹൗസിൽ തുടരാൻ കഴിയില്ലെന്നും അടുത്തിടെ രേണു പറഞ്ഞിരുന്നു. ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റിലും രേണു ഉൾപ്പെട്ടിട്ടില്ല.
ഇതുവരെ രണ്ട് പേരാണ് എവിക്ടായത്. മുൻഷി രഞ്ജിത്താണ് ആദ്യം പുറത്തായത്. രഞ്ജിത്തിന്റേയും സെയ്ഫ് ഗെയിം ആയിരുന്നു. കഴിഞ്ഞ ആഴ്ച ആർജെ ബിൻസിയും പുറത്തായി. പത്തൊമ്പത് പേരുമായാണ് ഏഴാം സീസൺ ആരംഭിച്ചത്.
biggboss malayalam Lice picking and full-time rest no matter what you ask Sariga about Renu