മൂന്നാം ആഴ്ചയിലേക്ക് ബിഗ് ബോസ് മലയാളം സീസൺ ഏഴ് കടന്ന ആദ്യ ദിവസം തന്നെ വലിയൊരു അടി ഹൗസിൽ നടന്നു. ഇത്തവണയും ഏറ്റുമുട്ടിയത് അപ്പാനി ശരത്തും അനുമോളും അക്ബറും തമ്മിലാണ്. കിച്ചണിനെ ചൊല്ലി തുടങ്ങി തർക്കം വലിയ വഴക്കിലേക്കും കൈയ്യാങ്കളിയിലേക്കും മാറി. ഈ സീസണിൽ ഇതുവരെ നടന്നതിൽ ഏറ്റവും കൈവിട്ട് പോയ ഒരു വഴക്കാണ് അപ്പാനി ശരത്തും അനുവും തമ്മിൽ ഇന്ന് നടന്നത്.
രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും മെന്റൽ സ്ട്രെസ് താങ്ങാൻ കഴിയാതെ തളർന്ന് തുടങ്ങി മത്സരാർത്ഥികൾ. അത് മനസിലാക്കിയ ബിഗ് ബോസ് അനുവിനേയും മറ്റ് മത്സരാർത്ഥികളേയും എല്ലാം കൺഫെഷൻ റൂമിൽ വിളിച്ച് സംസാരിച്ച് കാര്യങ്ങൾ ചോദിച്ച് അറിഞ്ഞ് മുന്നോട്ട് പോകാനുള്ള ഊർജം പകർന്നു. മഴയായതുകൊണ്ട് തന്നെ കാര്യമായ ടാസ്ക്കുകളൊന്നും ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയില്ല.
അനുവും ആദിലയും അപ്പാനി ശരത്തുമെല്ലാം അടങ്ങിയ ടീമിനാണ് ഇപ്പോൾ കിച്ചൺ ഡ്യൂട്ടി. ജിസേലും സംഘവും കിച്ചൺ ഡ്യൂട്ടി ചെയ്തിരുന്ന സമയത്ത് അനുവിനെ അവിടേക്ക് അടുപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ എല്ലാത്തിനുമുള്ള പകരം വീട്ടി ജിസേലിനേക്കാൾ മികച്ചത് താനാണെന്ന് വീട്ടുകാരെ കൊണ്ട് പറയിപ്പിക്കണമെന്ന വാശി അനുവിനുണ്ട്. ഡ്യൂട്ടി ഏറ്റെടുത്തപ്പോൾ തന്നെ ആരെയും കിച്ചണിൽ അനാവശ്യമായി കയറ്റരുതെന്ന നിയമവും കിച്ചൺ ടീം കൊണ്ടുവന്നിരുന്നു. എന്നാൽ അനുവില്ലാത്ത സമയത്ത് ജിസേലും ഒനീലും നെവിനുമെല്ലാം കിച്ചണിൽ കയറി കുക്ക് ചെയ്തു. അത് അനു കണ്ടതോടെയാണ് വഴക്ക്. കിച്ചൺ ടീം ക്യാപ്റ്റനായ ശരത്ത് അനുവാദം നൽകിയതുകൊണ്ടാണ് തങ്ങൾ കിച്ചണിൽ കയറിയതെന്ന് ജിസേലും നെവിനും പറഞ്ഞു.
അതുകേട്ട് ട്രിഗറായ അനു ജിസേലിനോടും നെവിനോടും ദേഷ്യപ്പെടാൻ തുടങ്ങി. അവിടേക്ക് ശരത്ത് കൂടി വന്നതോടെ അനു ശരത്തിനോടും ദേഷ്യപ്പെട്ടു. ഇങ്ങനൊരു പൊട്ട ക്യാപ്റ്റൻ എന്നാണ് ശരത്തിനെ കുറിച്ച് അനു പറഞ്ഞത്. അത് കേട്ടതോടെ ശരത്തിന്റെ ദേഷ്യം അണപൊട്ടിയൊഴുകി. അനുവിന് അടുത്തേക്ക് ആക്രോശിച്ചുകൊണ്ട് ചെന്നു. അനുവും വിട്ടുകൊടുക്കാതെ നിന്ന് തർക്കിച്ചു.
അതോടെ അപ്പാനി ശരത്ത് അനുവിനെ തല്ലാൻ കൈയ്യോങ്ങി. അക്ബർ അടക്കമുള്ളവർ ചാടി വീണാണ് ശരത്തിനെ പിടിച്ച് മാറ്റിയത്. വരുംവരായ്കകൾ ചിന്തിക്കാതെ തന്നെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങൾ കേട്ടാൽ ശക്തമായി പ്രതികരിക്കുന്നയാളാണ് ശരത്ത്. അതിനിടയിൽ ബിൻസി എലിമിനേറ്റാകാൻ കാരണം ശരത്താണെന്നും അനു പറഞ്ഞു.
അനുവും അനീഷുമാണ് ശരത്തിന്റെ പ്രധാന എതിരാളികൾ. അവർ എന്ത് ചെയ്താലും സംസാരിച്ചാലും ശരത്തിന് രോഷം വരും. ബിൻസിയുടെ പേര് എടുത്തിട്ടതോടെ അപ്പാനി ശരത്തിനൊപ്പം അക്ബറും സരിഗയുമെല്ലാം അനുവിന് എതിരെ പാഞ്ഞ് അടുത്തു. അക്ബറും അനുവും തമ്മിൽ പരസ്പരം വളരെ നേരം വലിയ വാക്ക് തർക്കം നടന്നു. ഇരുവരും വീട്ടിലുള്ളവരെ വരെ വലിച്ചിട്ടാണ് തർക്കിച്ചത്.
ഇരുവരുടേയും വാക്കുകളും പലപ്പോഴും പരിധി വിട്ട് പോകുന്നുണ്ടായിരുന്നു. ബിൻസിയുടെ പേര് അനു പറഞ്ഞതോടെ പെണ്ണുങ്ങൾക്ക് എതിരെയാണ് അനു സംസാരിച്ചതെന്ന് സരിഗ പറയുന്നതും കേൾക്കാം. പിന്നീട് ക്യാപ്റ്റൻ ആര്യൻ അടക്കമുള്ളവർ വന്ന് ബിൻസിയുടെ പേര് വലിച്ചിട്ടാലുള്ള പ്രശ്നങ്ങൾ പറഞ്ഞ് കൊടുത്തത്തോടെ അനു അപ്പാനി ശരത്തിന്റെ കാല് പിടിച്ച് മാപ്പ് പറഞ്ഞു.
അഭിലാഷ് ഒഴികെയുള്ള ഹൗസിലെ ആണുങ്ങളെല്ലാം മൊണ്ണകളാണെന്നുള്ള അനുവിന്റെ പരാമർശം പുരുഷന്മാരായ മത്സരാർത്ഥികളിൽ അനുവിനോട് വെറുപ്പിന് കാരണമായിട്ടുണ്ട്. മാത്രമല്ല ജിസേലിനൊപ്പമാണ് ഭൂരിഭാഗം മത്സരാർത്ഥികളും. അനു ഹൗസിൽ ഒറ്റയ്ക്ക് പോരാടുന് സ്ഥിതിയാണിപ്പോൾ.
biggboss malayalam season 7 anumol and appanisarath kitchen fight about bincy